മലയാളി ഖത്തറിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.
ദോഹ : കോഴഞ്ചേരി സ്വദേശി ശ്രീ ജിജോ പൂവേലിൽ ഇശോവാണ് (35 വയസ്സ്) ഏപ്രിൽ 16 വെള്ളിയാഴ്ച്ച ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി സ്വകാര്യ കമ്പിനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഫോൺ വിളിച്ചിട്ട് പ്രതികരിക്കാത്തതിനെ തുടർന്ന് താമസ സ്ഥലത്ത് ചെന്ന് നോക്കിയപ്പോൾ മരിച്ച് കിടക്കുന്നതാണ് കണ്ടത്.
ഭാര്യ : ശ്രീമതി റീത്തു ജിജോ. മക്കൾ : ഹേബൽ, ഹേമൽ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.