കടുത്ത സാമ്പത്തിക പ്രതിസന്ധി; കത്തോലിക്കാ സ്കൂൾ അടച്ചുപൂട്ടുന്നു
മനില :30 വർഷത്തെ പ്രവർത്തനത്തിന് ശേഷം, 1987-ൽ ക്യൂസോൺ സിറ്റിയിൽ സ്ഥാപിതമായ കൊളീജിയോ ഡി സാൻ ലോറെൻസോ എന്ന സ്വകാര്യ കാത്തലിക് സ്കൂൾ, കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചു. സാമ്പത്തിക ബുദ്ധിമുട്ടും, കോവിഡ് മൂലം ധനസഹായം ലഭിക്കാത്തതിനാലും ട്രസ്റ്റി ബോർഡ് സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ എത്തിപ്പെട്ടത്. 2022-23 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ദുസ്സഹമാണ് , ഇതിനകം ഫീസ് അടച്ചവർക്ക് മുഴുവൻ റീഫണ്ടും ലഭിക്കുവാനുള്ള പ്രക്രിയകൾ നടക്കുന്നതായി മാനേജ്‍മെന്റ് അറിയിച്ചു.