Ultimate magazine theme for WordPress.

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും, എസ് എസ് എൽ സി പരീക്ഷാഫലം മെയ്‌ 20നകം

തിരുവനന്തപുരം :മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. മെയ് 25 ന് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിക്കും. എസ്എസ്എല്‍സി, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തിന് ശേഷം പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. ഇത്തവണ ഗ്രേസ് മാർക്ക്‌ ഉണ്ടാകും. ഹയര്‍ സെക്കന്‍ഡറി ബാച്ച് പുനഃക്രമീകരിക്കുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.