Ultimate magazine theme for WordPress.

നല്ല ശമരിയക്കാരൻ ഇന്നും വർത്തയാകുമ്പോൾ

വിവിധ ലോക രാജ്യങ്ങളിൽ "നല്ല ശമര്യ" നിയമങ്ങൾ പ്രാബല്യത്തിൽ ഉണ്ട്.

നല്ല ശമരിയക്കാരൻ ഇന്നും വർത്തയാകുമ്പോൾ

\"\" \"\" \"\"

റോഡപകടങ്ങളിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ഇന്നും പല സുമനസുകളും വിമുഖരാകുന്നത് അതിനു ശേഷമുള്ള നിയമത്തിന്റെ നൂലാമാലകളാണ്. എന്നാൽ ഇത്തരത്തിൽ അപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുവാൻ സഹായിക്കുന്ന \”നല്ല ശമരിയക്കാർ\”ക്ക് നിയമക്കുരുക്കിൽ നിന്നും സംരക്ഷണം നിന്നും ലഭിക്കുന്നതിന് മോട്ടർ വാഹന നിയമ പ്രകാരമുള്ള ചട്ടങ്ങൾക്കു ഇന്ത്യയിലെ കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങൾ വിജ്ഞാപനം ചെയ്തു.

വിവിധ ലോക രാജ്യങ്ങളിൽ \”നല്ല ശമര്യ\” നിയമങ്ങൾ പ്രാബല്യത്തിൽ ഉണ്ട്.

ബൈബിളിലെ ലൂക്കോസ് 10: 25-37-ൽ യേശു പറഞ്ഞ ഒരു ഉപമയുടെ പേരിലാണ് \”നല്ല ശമര്യ\” നിയമങ്ങൾക്ക് ഇത്തരത്തിൽ പേര് നൽകിയിരിക്കുന്നത്. ഈ കഥ നല്ല ശമര്യക്കാരന്റെ ഉപമ എന്നറിയപ്പെടുന്നു. ശമര്യയിൽ നിന്നുള്ള ഒരു യാത്രികൻ മറ്റൊരു മത-വംശീയ വിശ്വാസമുള്ള ഒരു യാത്രക്കാരന് കൊള്ളക്കാർ തല്ലുകയും കൊള്ളയടിക്കുകയും ചെയ്ത വേളയിൽ നൽകിയ സഹായത്തെക്കുറിച്ചുള്ള ഉപമ ബൈബിൾ വാക്യങ്ങളിൽ പറയുന്നു.അങ്ങനെ ബൈബിൾ ഉപമയിൽ നിന്നും കടം കൊണ്ടാണ് നിയമത്തിൽ \” നല്ല ശമര്യൻ \” എന്ന പ്രയോഗം വന്നത്.

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ഇങ്ങനെയാണ് ∙ ഇവർക്കു മാന്യമായ പരിഗണന നൽകണം; മതം, ദേശം, ജാതി, ലിംഗം എന്നിവയുടെ പേരിൽ വേർതിരിവു പാടില്ല. ∙ അപകടത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയോ അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യുന്നവരെ ഉടൻ പോകാൻ അനുവദിക്കണം. ഇവരുടെ പേരും മറ്റു തിരിച്ചറിയൽ വിവരങ്ങളും ചോദിക്കാൻ പാടില്ല. പേരു വെളിപ്പെടുത്താനും ദൃക്സാക്ഷിയാകാനും വ്യക്തിക്ക് സ്വയം തീരുമാനിക്കാം.ആശുപത്രിയിൽ എത്തിയ ശേഷമുള്ള നടപടികളുടെ ഭാഗമാകണമെന്ന് ഇവരെ നിർബന്ധിക്കരുത്. അവർക്കു താൽപര്യമെങ്കിൽ ആശുപത്രിയുടെ ലെറ്റർ പാഡിൽ വിവരങ്ങൾ എഴുതി നൽകാം.എത്തിക്കന്നവർക്കുള്ള അവകാശങ്ങൾ ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും സർക്കാർ, സ്വകാര്യ ആശുപത്രി മന്ദിരത്തിലും വെബ്സൈറ്റിലും പരസ്യപ്പെടുത്തണം.കേസിൽ സാക്ഷിയാകാൻ ഇവർ തയാറെങ്കിൽ, സൗകര്യമുള്ള സ്ഥലത്തും സമയത്തുമായിരിക്കണം മൊഴിയെടുക്കേണ്ടത്. പൊലീസ് സ്റ്റേഷനിൽ വച്ചല്ല മൊഴിയെടുപ്പെങ്കിൽ ഉദ്യോഗസ്ഥർ യൂണിഫോമിൽ പോകരുത്. ഇതിന് വിഡിയോ സംവിധാനം ഉപയോഗിക്കാം.

ഇന്ത്യയിൽ \”നല്ല ശമര്യ\” നിയമം 2016 മാർച്ച് 30 ന് സുപ്രീംകോടതി ബില്ലായി പാസാക്കുകയും നല്ല സമരിയാക്കാരുടെ സംരക്ഷണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് നിയമ പ്രാബല്യം നൽകുകയും ചെയ്തു .
റോഡപകടങ്ങളിൽ കൂടുതൽ ജീവൻ നഷ്ടപ്പെടുന്ന ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ . റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയിൽ റോഡ് തകരാറുകൾ കാരണം 1317 അപകടങ്ങളും ദിവസവും 413 മരണങ്ങളും അല്ലെങ്കിൽ ഓരോ മണിക്കൂറിലും 55 അപകടങ്ങളും 17 മരണങ്ങളും സംഭവിക്കുന്നു. 50% ത്തിലധികം അപകടത്തിൽപ്പെടുന്നവർ സുവർണ്ണ മണിക്കൂർ (Golden Hour )സമയത്ത് വൈദ്യസഹായം ലഭിക്കാത്തതിനാൽ മരിക്കുന്നു. വാസ്തവത്തിൽ, നിയമപരമായ ഇടപെടലിനെ ഭയന്ന് അപകടത്തിൽപ്പെടുന്നവരെ സഹായിക്കാൻ ആളുകൾ പലപ്പോഴും വരുന്നില്ല. അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്ന കാഴ്ചക്കാർക്ക് നിയമ പരിരക്ഷ നൽകുന്നതിന് നല്ല സമരിയൻ നിയമങ്ങൾ പല രാജ്യങ്ങളിലും നിലവിലുണ്ട്.

ഇന്ത്യയിൽ ആദ്യമായി 2020 മാർച്ച് 30 നാണ് \” നല്ല ശമര്യ നിയമ ദിനം \” ആഘോഷിച്ചത് . ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന \”തോഴൻ \”എന്ന എൻ‌ജി‌ഒയാണ് ഇന്ത്യയിലെ \”നല്ല ശമര്യ\” നിയമദിനത്തിന് നേതൃത്വം നൽകിയത്. . 2007 മുതൽ തമിഴ്‌നാട്ടിലുടനീളം പരിസ്ഥിതി സംരക്ഷണം, തീരദേശ ശുചീകരണം, നേതൃത്വവികസനം, സമുദായ ശാക്തീകരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ തോഴൻ പ്രവർത്തിക്കുന്നു. ഈ പ്രവർത്തനങ്ങളിൽ കൂടി റോഡ് സുരക്ഷയിൽ ശ്രദ്ധ വെച്ച് .

\"\"

റോജിൻ പൈനുംമൂട്
2 ഒക്ടോബർ 2020
ഗാന്ധി ജയന്തി

1 Comment
  1. zphzuoijdp says

    Muchas gracias. ?Como puedo iniciar sesion?

Leave A Reply

Your email address will not be published.