Ultimate magazine theme for WordPress.

കാവാലത്തെ കല്ലേറിയുന്നവരോട്..

പാസ്റ്റർ ജോൺസൺകുമ്പനാട് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയതാണ് ഇ ഫിച്ചർ.\"?\"Stay Blessed\"?\"
കഴിഞ്ഞ രാത്രി 9.45
എൻ്റെ ഫോൺ ശബ്ദിച്ചു.
\”ഹല്ലേലുയ്യാ…… ജോൺസൺപാസ്റ്ററെ, നമ്മുടെ പ്രവീണിൻ്റെ പിതാവ് മരിച്ചു. ഞങ്ങളങ്ങോട്ട് പോകുകയാണ്.പാസ്റ്റർ വരുന്നോ? ഒന്നിച്ചു പോകാം. \”ശബ്ദം കേട്ടതേ ആരാണെന്ന് തിരക്കേണ്ടി വന്നില്ല. പാസ്റ്റർ അനീഷ് കാവാലം.
\”തിരികെ എപ്പോൾ വരും? \”
\”നേരം വെളുക്കും. ബോഡി വീട്ടിൽ കൊണ്ടുവന്നു. രാത്രി അവിടെയിരുന്ന് പാടുകയും പുസ്തകം വായിക്കുകയും ചെയ്യണം\’\’
\”ഒരു രണ്ടു മണിക്ക് തിരിച്ചു പോരത്തില്ലേ?\” -ഞാൻ.
\”ഒക്കുകേല…. മെനകേടുണ്ടാക്കാനാണെങ്കിൽ വരണ്ട \”
എങ്കിൽ ഞാൻ എൻ്റെ വണ്ടിയിൽ വരാം….
പാസ്റ്റർ ഷിബു ഓതറയേയും കൂട്ടി 12.30 ആയപ്പോൾ ഞങ്ങൾ കോട്ടയം പതിനാലാംമൈലിൽ എത്തി. ആരോഗ്യ വകുപ്പിൻ്റെ കർശന നിർദ്ദേശം മൂലം ആളുകൾ പിരിഞ്ഞു പോയിരുന്നു. 1.45 വരെ ഞങ്ങൾ പാടുകയും ബൈബിൾ വായിക്കുകയും ചെയ്തു. ശാരീരിക അസ്വസ്ഥതകൾ നിമിത്തം ഞാനും ഷിബു പാസ്റ്ററും മടങ്ങി പോന്നു. അനീഷ് പാസ്റ്ററുടെയും ജോഷി കാവാലത്തിൻ്റെയും പാട്ട് താഴെ റോഡിൽ എത്തിയപ്പോഴും ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. മിക്കവാറും അത് ഉദയസൂര്യനും കേട്ടു കാണും…..!
അങ്ങനെയാണീ മനുഷ്യൻ.
എവിടെ ദൈവ കുഞ്ഞുങ്ങൾ മരിച്ചാലും സമയ വ്യത്യാസമില്ലാതെ അവിടെ ഓടിയെത്തും. ഈ കാലത്ത് ആരുണ്ട് ഉറക്കിളച്ച് ഇങ്ങനെ പോയി ഇരിക്കാൻ? ചിലപ്പോഴൊക്കെ രാത്രി എന്നെയും വിളിച്ചിട്ടുണ്ട്. മരണ വീട്ടിൽ പോകാൻ.
പല കാരണങ്ങൾ പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറും. പക്ഷേ അദ്ദേഹം വലിപ്പചെറുപ്പമില്ലാതെ ഓടിയെത്തും. ഇന്നത്തെ പ്രശസ്തി വച്ചു നോക്കിയാൽ തനിക്ക് അതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
ഇത് മുഖസ്തുതിയല്ല.എനിക്കതിൻ്റെ ആവശ്യവുമില്ല. അദ്ദേഹത്തിൻ്റെ ഒന്നും രണ്ടും മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങളിൽ നിന്ന് അറ്റവും വാലും മുറിച്ചെടുക്കുകയും, സമൂഹമാധ്യമങ്ങളിൽ വിളമ്പുന്നവർ അറിയുക നിങ്ങളുടെ പേജിൽ ആളുകൂടുന്നതാണ് നിങ്ങളുടെ ലക്ഷ്യം.എന്നാൽ അതുപോലെ തെറി കമൻ്റുകളും കൂടുകയാണ്. മീറ്റിംഗിൻ്റെ സാഹചര്യമനുസരിച്ച് പ്രസംഗത്തിൽ പറയുന്ന കാര്യങ്ങൾ മാത്രം മുറിച്ചെടുത്ത് സമൂഹമധ്യേ പ്രചരിപ്പിക്കുന്നത് കടുത്ത അധർമ്മമാണ്.
ഈ മനുഷ്യൻ ജീവിതത്തിൽ താൻ പ്രസംഗിക്കുന്ന പോലെ ജീവിക്കുവാൻ ശ്രമിക്കുന്ന ആളാണെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. ചില വിഷയങ്ങളിൽ എതിർപ്പുണ്ട്. അത് നേരിട്ട് പറഞ്ഞിട്ടുമുണ്ട്.
എന്തായാലും ചെയ്യുന്ന ശുശ്രൂഷയോട് അങ്ങേയറ്റം ആത്മാർത്ഥത കാണിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. ദൈവവചനം ഇതുപോലെ മന:പാഠമാക്കിയ വേറെ ഒരാൾ ഈ പ്രായത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അപ്പോൾ തന്നെ ആർക്കും അറിയാത്ത പഴയ പാട്ടുകൾ ആയിരം എണ്ണം മന:പാഠമായും മൂവായിരം പാട്ടുകളുടെ ഈണവും അറിയാമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഇല്ലാതാക്കരുത് ഈ പ്രതിഭയെ…
അദ്ദേഹം പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒന്നിച്ചുള്ള ഒരു യാത്രയിൽ തൻ്റെ ഇന്നോവയിൽ ആറ് പേർക്ക് സഞ്ചരിക്കേണ്ടി വന്നു. ഏറ്റവും പിറകിൽ യാത്ര ചെയ്യുവാൻ ഞാനടക്കം താത്പര്യം കാണിക്കാതെയിരുന്നപ്പോൾ ആ \’വലിയ\’ ശരീരവുമായി അദ്ദേഹം സ്വന്തം വാഹനത്തിൻ്റെ ഏറ്റവും പിറകിലേക്ക് ഒതുങ്ങി. പിന്നീട് ഒരു മണിക്കൂർ എനിക്ക് ശബ്ദിക്കാനാവുമായിരുന്നില്ല.
മുപ്പത് വർഷം പ്രസംഗവേദിയിൽ നിന്നു.
ഇന്നും സ്വന്തമായി ഒരു കൂരയില്ല…. കൂടാരം മാറ്റി മാറ്റിയടിച്ച് യാത്ര….. കോടികൾ ആ കൈകളിൽ കയറിയിറങ്ങി സംശയിക്കേണ്ട…. പക്ഷേ ഒന്നും തൻ്റേതാക്കി സൂക്ഷിച്ചിട്ടില്ല. സൂക്ഷിച്ചാലും എനിക്കതിൽ പരിഭവം ഇല്ല.
ചില്ലുമേടയിൽ ഇരുന്ന് കല്ലെറിയുന്നവരോടും എറിയിക്കുന്നവരോടും പറയാനുള്ളത് നിങ്ങൾക്ക് അത് തുടരാം. ഫലം ഇല്ലാത്ത മാവിൽ ഒരു കല്ലും വീഴില്ല…..
#ഇത് #പെയ്ഡ് #ഫീച്ചറല്ല.
ഒരു സ്നേഹിതൻ്റെ കടമ മാത്രം.
#ജോൺസൺകുമ്പനാട്
Leave A Reply

Your email address will not be published.