Ultimate magazine theme for WordPress.

കൂടുതൽ സിം കാർഡുകൾ ഉള്ളവർ മടക്കി നൽകാൻ കേന്ദ്ര നിർദേശം

ഒരേ പേരിൽ കൂടുതൽ സിംകാർഡുകളുള്ളവർ ജനുവരി 10ന് മുൻപ് മടക്കി നൽകിയില്ലെങ്കിൽ നടപടി

ന്യൂഡൽഹി: കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തം പേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശംവയ്ക്കാനാകൂ. അതിലധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് നിർദേശം. സ്വന്തം പേരിൽ ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉള്ളവർ മടക്കി നൽകാൻ കേന്ദ്രം നിർദേശം പുറപ്പെടുവിച്ചു. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. ജനുവരി 10 – ള്ളിൽ അധിക സിം കാർഡുകൾ മടക്കി നൽകാനാണ് നിർദേശം. അധികമുള്ള സിം കാർഡുകൾ മടക്കിനൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. ഓരോ വ്യക്തിയും തങ്ങളുടെ കണക്‌ഷനുകൾ എത്രയെണ്ണമെടുത്തിട്ടുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽനിന്ന് കണക്‌ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്‌ഷനുകളുടെ വിവരങ്ങളുണ്ട്. തങ്ങളുടെ പേരിൽ എത്ര സിംകാർഡുകൾ ഉണ്ടെന്ന് സേവനദാതാക്കളുമായി ബന്ധപ്പെട്ടാൽ മാത്രമേ അറിയാനാവുകയുള്ളൂ.

Leave A Reply

Your email address will not be published.