Ultimate magazine theme for WordPress.

കോവിഡിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഗുരുതരമായ ന്യുമോണിയക്കു ഫലപ്രദമായ മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍

കോവിഡിനെ തുടര്‍ന്ന് ഗുരുതരമായ ന്യുമോണിയ ബാധിക്കുന്ന രോഗികള്‍ക്ക് ഫലപ്രദമായ മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍ ‍.ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ ജേണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെര്‍മിംഗ്ഹാം സര്‍വ്വകലാശാലയിലെയും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെയും ഗവേഷകര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പഠനം നടത്തിയത്.
ആര്‍ത്രൈറ്റിസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന നമിലുമാബ് കോവിഡ് ന്യുമോണിയ ബാധിച്ച രോഗികളില്‍ പരീക്ഷിച്ച് വിജയിച്ചതായും പഠനത്തില്‍ പറയുന്നു. 2020 ജൂണ്‍ മുതല്‍ 2021 ഫെബ്രുവരി വരെ യു.കെ.യിലുള്ള ഒമ്പത് ആശുപത്രികളിലാണ് പരീക്ഷണം നടത്തിയത്. 16 വയസിനു മുകളിലുള്ള രോഗികള്‍ക്കാണ് മരുന്ന് നല്‍കിയത്. കോവിഡ് ബാധിക്കുന്നതോടെ ഡി റിയാക്ടീവ് പ്രൊട്ടീന്‍ എന്നറിയപ്പെടുന്ന ഒരു തരം വീക്കം ശരീരത്തിനകത്തുണ്ടാകും. ഈ അവസ്ഥയെയാണ് മരുന്ന് പ്രതിരോധിക്കുന്നത്.കോവിഡ് ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ ഉണ്ടാകുന്ന വീക്കം നമിലുമാബ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഇതിനായി കൂടുതകല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ബെര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ ട്രയല്‍ കോ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ബെന്‍ ഫിഷര്‍ പറഞ്ഞു.പരീക്ഷണ ഘട്ടത്തില്‍ 54 രോഗികളെ സാധാരണ പരിചരണത്തിലും 57 പേരെ നമിലുമാബും നല്‍കിയാണ് ചികിത്സിച്ചത്. 28 ദിവസത്തിനുശേഷം ഇരുവിഭാഗത്തെയും താരതമ്യപ്പെടുത്തുമ്പോള്‍ നമിലുമാബ് നല്‍കിയവരില്‍ മരണങ്ങള്‍ കുറവാണെന്ന് മാത്രമല്ല ആരോഗ്യം വേഗത്തില്‍ വീണ്ടെടുക്കുവാന്‍ കഴിഞ്ഞതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave A Reply

Your email address will not be published.