ക്രൈസ്തവ പീഡനങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഉത്തര്‍പ്രദേശിൽ
ക്രൈസ്തവ പീഢനങ്ങളില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശ്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം 478 കേസുകളാണ് ക്രൈസ്തവ പീഢനം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ യു.പി.യാണ് ഒന്നാമത്. 99 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഛത്തീസ്ഗഢാണ് തൊട്ടുപിന്നില്‍ . 89 കേസുകള്‍ . ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം.കര്‍ണാടക 58, ഝാര്‍ഖണ്ഡ് 44, മധ്യപ്രദേശ് 38, ബീഹാര്‍ 29, തമിഴ്നാട് 20, ഒഡീഷ 19, മഹാരാഷ്ട്ര 17, ഹരിയാന 12, പഞ്ചാബ് 10 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയതിരിക്കുന്നത്.
ഓഗസ്റ്റ് മുതല്‍ ക്രൈസ്തവ പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. 2016 മുതല്‍ രാജ്യത്ത് ക്രൈസ്തവ പീഢനങ്ങള്‍ ഏറി വരുന്നതായാണ് വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. 2016-ല്‍ 330 കേസുകളും, 2017-ല്‍ 440, 2018-ല്‍ 477, 2019-ല്‍ 527 എന്നിങ്ങനെയാണ് കേസുകളുണ്ടായത്. കഴിഞ്ഞ വര്‍ഷം 327 കേസുകളാണുണ്ടായത്. യു.എസ്. ഫെഡറല്‍ ഗവണ്മെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച കമ്മീഷന്റെ 2020-ലെ റിപ്പോര്‍ട്ടനുസരിച്ച് ന്യൂനപക്ഷ പീഢനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാം നിര രാജ്യങ്ങളുടെ പട്ടികയിലാണ്.ചൈന, ഉത്തര കൊറിയ, പാക്കിസ്ഥാന്‍ , സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.