Ultimate magazine theme for WordPress.

ഫിലദൽഫിയ ചർച്ച് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ എം.പി മത്തായിയുടെ സഹോദരി റിബേക്ക ബാബു നിത്യതയിൽ

പയ്യപ്പാടി: ശൂരനാട് കോടൻവില്ലയിൽ പരേതനായ കെ ബാബുവിന്റെ ഭാര്യ റിബേക്ക ബാബു-72(ജെസ്സി ന്യൂഡൽഹി) അന്തരിച്ചു. തിങ്കളാഴ്ച്ച നടന്ന തന്റെ മകൻ ബിനീഷിന്റെ വിവാഹവിരുന്നിന് വേണ്ടി നാട്ടിൽ വന്നതായിരുന്നു കുടുംബം വിവാഹ നിശ്ചയത്തിന് ശേഷം വീട്ടിൽ വിശ്രമിക്കുമ്പോൾ നെഞ്ചു വേദനയെ തുടർന്ന് പാമ്പാടി ആശുപത്രിയിൽ എത്തിച്ചു അവിടെവെച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് 12 ന് (08.07.2026 ബുധൻ) ഫിലദൽഫിയ ദൈവസഭാ പ്രസിഡന്റ് പാസ്റ്റർ:ബിബിൻ ബി മാത്യുവിന്റെ പയ്യപ്പാടിയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പയ്യപ്പാടി കുടുംബ കല്ലറയിൽ.
പരേത കൂരോപ്പട കാവുങ്കൽ കുടുംബാംഗമാണ്.
മക്കൾ: ബിൻസി, ബിനീഷ്
മരുമകൻ: ഷിബു കാഞ്ഞിരപ്പള്ളി.

Sharjah city AG

Comments are closed.