പ്യൂ പഠനത്തിനു പിന്നാലെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ആഹ്വാനം ചെയ്ത് മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്
വാഷിംഗ്ടൺ: അമേരിക്കയിലെ ക്രൈസ്തവർ വിവാഹം കഴിച്ച് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നും അവരെ പള്ളിയിൽ വളർത്തി അമേരിക്കയെ സ്നേഹിക്കാൻ പഠിപ്പിക്കണമെന്നും കരോലിൻ ലീവിറ്റ് എക്സിൽ കുറിച്ചു.
പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠനമനുസരിച്ച് 2035-ൽ ലോകത്ത് മുസ്ലിം ജനസംഖ്യ 257 കോടിയും ക്രൈസ്തവ ജനസംഖ്യ 252 കോടിയുമായി ഉയരുമെന്നാണ് പ്രവചനം. ജനനനിരക്കിലെ വ്യത്യാസമാണ് പ്രധാന കാരണം.
ലീവിറ്റിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കുടുംബമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ആഹ്വാനത്തെ ചിലർ പിന്തുണച്ചപ്പോൾ ജീവിതച്ചെലവ്, കുട്ടികളുടെ പരിപാലനച്ചെലവ് തുടങ്ങിയവ ചൂണ്ടിക്കാട്ടി വിമർശനങ്ങളും ഉയർന്നു.

Comments are closed.