Ultimate magazine theme for WordPress.

പാ. രാജീവ്‌ ജോണിന്റെയും പാ. സജി ജോണിന്റെയും മാതാവ് രമണി ജോൺ നിത്യതയിൽ

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ തിരുവനന്തപുരം കാട്ടാക്കട സെക്ഷനിലെ പൂഴനാട് സഭാംഗങ്ങളായ പാസ്റ്റർ രാജീവ് ജോൺ പൂഴനാടിന്റെയും (മുള്ളുവേങ്ങാമൂട്, പാലോട് സെക്ഷൻ; ഡിസ്ട്രിക്ട് ഇവാഞ്ചലിസം സെക്രട്ടറി), പാസ്റ്റർ സജി ജോണിന്റെയും (ചെറുമഞ്ചൽ, ആര്യനാട് സെക്ഷൻ) മാതാവ് സിസ്റ്റർ രമണി ജോൺ (61 വയസ്സ്) ഒക്റ്റോബർ 13 ചൊവ്വാഴ്ച്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

രക്ത സമ്മർദ്ദം വർധിച്ചതിനെ തുടർന്ന് തലച്ചോറിൽ രക്തസ്രാവ്വം ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റായി തലച്ചോറിലെ ഓപ്പറേഷന് വിധയപ്പെട്ടിരുന്നു. ഓപ്പറേഷന് ശേഷം നില മെച്ചപ്പെട്ട് വന്നുവെങ്കിലും ഇന്ന് രാവിലെ പെട്ടന്ന് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ ഒക്റ്റോബർ 14 ബുധനാഴ്ച്ച തിരുവനന്തപുരത്ത് വച്ച് നടത്തും.

Sharjah city AG

Comments are closed.