പഞ്ചാബ് : പാകിസ്ഥാനിൽ ദൈവനിന്ദാ കുറ്റം ചുമത്തി രണ്ട് വർഷത്തിലേറെയായി തടവിലായിരുന്ന ഡെന്നിസ് ആൽബർട്ട് എന്ന 37-കാരനായ കത്തോലിക്കാ യുവാവിനെ ലാഹോർ കോടതി വെറുതെവിട്ടു. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. അബദ്ധത്തിൽ റോഡരികിലെ കടലാസിൽ ചവിട്ടിയതിനാണ് ഡെന്നിസിനെതിരെ ഖുറാൻ അപമാനിച്ചെന്ന കേസ് എടുത്തത്.
അന്വേഷണത്തിലെ വീഴ്ചകളും സാക്ഷികളുടെ പരസ്പരവിരുദ്ധമായ മൊഴികളും പരിശോധിച്ച ശേഷമാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ജയിൽമോചിതനായെങ്കിലും സുരക്ഷാഭീഷണി കാരണം ഡെന്നിസിന്റെ കുടുംബത്തിന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല.
ഇദ്ദേഹത്തെ സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിക്കാൻ സഹായം ആവശ്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി.
പാകിസ്ഥാനിലെ കഠിനമായ ദൈവനിന്ദാ നിയമങ്ങൾ വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ ദുരുപയോഗം ചെയ്യപ്പെടുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ജൂലൈ ഒന്നിന് അമീർ പീറ്റർ എന്ന മറ്റൊരു കത്തോലിക്കാ വയോധികൻ വ്യാജ ദൈവനിന്ദാ കേസിൽ ജയിലിൽ കഴിയവേ മരണപ്പെട്ടിരുന്നു.

Comments are closed.