അമേഠി: ഉത്തർ പ്രദേശിലെ അമേഠിയിൽ നാല് സ്ത്രീകൾ ഉൾപ്പെടെ പത്ത് ക്രൈസ്തവരെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നവംബർ 23-നാണ് കമ്രൗളി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
സാമ്പത്തിക സഹായം, ചികിത്സ, വിദ്യാഭ്യാസം എന്നിവ വാഗ്ദാനം ചെയ്ത് നിർധനരെ മതം മാറ്റാൻ ശ്രമിച്ചെന്നാണ് പൊലീസ് ആരോപണം. എന്നാൽ സിന്ദൂർവ ഗ്രാമത്തിൽ നടന്നത് സമാധാനപരമായ പ്രാർത്ഥനായോഗം മാത്രമായിരുന്നെന്നും പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണ് അറസ്റ്റെന്നും ക്രൈസ്തവ സമൂഹം ആരോപിച്ചു.
2026-ൽ ഇതുവരെ ഉത്തർപ്രദേശിൽ മതപരിവർത്തന കേസുകളിൽ 177 ക്രൈസ്തവർ അറസ്റ്റിലായെന്നും 32 പേർ ഇപ്പോഴും ജയിലിലാണെന്നും അഭിഭാഷകനായ പാസ്റ്റർ ജോയ് മാത്യു മാധ്യമങ്ങളോട് വെളിപ്പെടുത്തി. അറസ്റ്റിലായവർക്ക് മുംബൈ ആസ്ഥാനമായ റിവൈവൽ ചർച്ചുമായി ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Comments are closed.