Ultimate magazine theme for WordPress.

യു.പി.എഫ്.കെ സംയുക്ത വാർഷിക കൺവെൻഷൻ 2026 ന്റെ ക്ഷണ പ്രചാരണത്തിന് തുടക്കമായി

കുവൈറ്റ് സിറ്റി : യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് ഇൻ കുവൈറ്റിന്റെ (യു പി എഫ് കെ) ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ചൊവ്വാഴ്ച്ച മുതൽ 24 ശനിയാഴ്ച്ച വരെ നടക്കുന്ന 2026 സംയുക്ത വാർഷിക കൺവെൻഷന്റെ ക്ഷണ പ്രചാരണത്തിന് തുടക്കമായി.

ഇതിന്റെ ഭാഗമായി നടന്ന ആദ്യ യോഗം സെന്റ് പോൾസ് അഹമ്മദി ചർച്ചിൽ ഐ പി സി ഫാഹേൽ സഭയുടെ ആരാധനയോട് അനുബന്ധിച്ച് നടന്നു. കൺവെൻഷൻ നോട്ടീസ് ഏറ്റ് വാങ്ങിയ പാസ്റ്റർ ജെയിംസ് മാനുവൽ, യു പി എഫ് കെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും കൺവെൻഷൻ നോട്ടീസ് പ്രകാശനം ചെയ്ത് പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഐക്യ പെന്തകോസ്ത് ഐക്യ കൂട്ടാഴ്മയായ കുവൈറ്റിലെ 18 പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ യു പി എഫ് കെ യുടെ നേതൃത്വത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഇൻ കുവൈറ്റിൽ (എൻ ഇ സി കെ) നടക്കുന്ന കൺവെൻഷന്റെ ഭാഗമായി ഒക്ടോബർ 20 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ യൂത്ത് ക്യാമ്പും ലേഡീസ് മീറ്റിംഗും സംഘടിപ്പിക്കും.

ഒക്ടോബർ 21, 22, 23 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിലാണ് സംയുക്ത കൺവെൻഷൻ. ഒക്ടോബർ 24 ശനിയാഴ്ച്ച രാവിലെ ലേഡീസ്, യൂത്ത് മീറ്റിംഗുകളോടെ അഞ്ച് ദിവസത്തെ ആത്മീയ സംഗമത്തിന് സമാപനമാകും.

Sharjah city AG

Comments are closed.