കൊച്ചി: പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ പ്രവാസി എയ്ഡ് & റീഹാബിലിറ്റേഷൻ ഓഫ് കേരളൈറ്റ്സ് (SPARK)-ന്റെ 2026–2031 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.
ചാക്കോ പണിക്കർ (കുവൈത്ത്) ചെയർമാനായും തൊമ്മിക്കുഞ്ഞ് സാമ്പ്രിക്കൽ (KSA) വൈസ് ചെയർമാനായും ജോൺ സി. തോമസ് (UAE) സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു. ബാബു വർഗീസ് (പത്തനംതിട്ട) ജോയിന്റ് സെക്രട്ടറിയായും ജോർജ് ജേക്കബ് (എറണാകുളം) ട്രഷററായും ചുമതലയേറ്റു.
ഗവേണിംഗ് കൗൺസിൽ അംഗങ്ങളായി അനീഷ് ആന്റണി (തിരുവനന്തപുരം), റൈനോൾഡ് തോമസ് (UK), ശ്രീകല വിജയകുമാർ (UAE), റെജി എം. തങ്കച്ചൻ (UAE) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
എക്സ്-ഓഫിഷ്യോ അംഗങ്ങളായി മുൻ ഗവേണിംഗ് കൗൺസിൽ ഭാരവാഹികൾ ആയിരുന്ന സേവ്യർ കെ.പി., ഷെറിൻ ജോസഫ്, ടോമി ജോർജ്, ജോജി മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.
പ്രവാസി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളിൽ ഇടപെടുന്നതിനൊപ്പം അർഹരായവർക്ക് പിന്തുണയും പുനരധിവാസ സഹായവും ഉറപ്പാക്കുന്നതിനായി സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.

Comments are closed.