Ultimate magazine theme for WordPress.

തടവറയിലെ സുവിശേഷികരണം ; 265 പേർ സ്നാനമേറ്റു

കൊളറാഡോ :ജയില്‍ സുവിശേഷികരണ മിനിസ്ട്രിയുടെ പ്രവര്‍ത്തന ഫലമായി 265 തടവുകാരായ വനിതകള്‍ സ്നാനമേറ്റു. യു.എസിലെ നെവാഡയിലെ ഹെബോര്‍ഡണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോഡ് ബിഹൈന്‍ഡ് ബാര്‍സ് എന്ന ക്രിസ്ത്യന്‍ സംഘടന ജയിലില്‍ നടത്തിയ സുവിശേഷീകരണത്തിന്റെ ഫലമായി കര്‍ത്താവിനെ സ്വീകരിച്ച വനിതകളാണ് സ്നാനമേറ്റത്. കൊളൊറാഡോയിലെ ഡെന്‍വറില്‍ നടന്ന ശുശ്രൂഷയിലാണ് ഇവർ സ്നാനമേറ്റത്‌. ഗോഡ് ബിഹൈന്‍സ് ബാര്‍സ് മിനിസ്ട്രി 2009-ലാണ് ജയില്‍ മിനിസ്ട്രി ആരംഭിക്കുന്നത്. ജയിലുകളില്‍ ആരാധനാ യോഗങ്ങളും മറ്റു ആത്മീയ പ്രോഗ്രാമുകളും നടത്താറുണ്ടെന്ന് ജിബിബിയുടെ സ്ഥാപകനും സിഇഒയുമായ ജാകി ബോഡിന്‍ പറഞ്ഞു. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള 5,000ത്തോളം ജയിലുകളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായതായും അദ്ദേഹം പറഞ്ഞു. യു.എസില്‍ ഇപ്പോള്‍ ജയില്‍ മിനിസ്ട്രി വളരെ ശക്തമായി നടന്നു വരുന്നു. ചില ജയില്‍ അന്തേവാസികള്‍ ആദ്യമായാണ് യേശുക്രിസ്തുവിനെക്കുറിച്ച് കേള്‍ക്കുന്നതെന്നും കഴിഞ്ഞ രണ്ടു മാസമായിട്ട് നൂറുകണക്കിന് ജയില്‍ പുള്ളികളാണ് കര്‍ത്താവിനുവേണ്ടി ജീവിതം സമര്‍പ്പിച്ചതെന്നും ബോഡിന്‍ പറഞ്ഞു

Leave A Reply

Your email address will not be published.