മൊസൂള്‍: തീവ്രവാദികളുടെ അധിനിവേശം നടന്ന കാലയളവിൽ ഇറാഖിലെ മൊസൂളിലും, നിനവേ പ്രവിശ്യയിലും നശിപ്പിക്കപ്പെട്ട പുസ്തകശാലകളും, പുസ്തകങ്ങൾ വിൽക്കുന്ന കടകളും തുറക്കാന്‍ ഇടപെടലുമായി ക്രൈസ്തവ യുവജനങ്ങൾ. അമൂല്യമായ നിരവധി ഗ്രന്ഥങ്ങൾ ഇക്കാലയളവില്‍ നശിപ്പിക്കപ്പെട്ടിരിന്നു. ചിലത് തീവ്രവാദികളുടെ കൈകളിൽ എത്താതിരിക്കാൻ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. ഇപ്പോൾ പ്രതീക്ഷകൾക്ക് ചിറകു നൽകി മൊസൂളിലും നിനവേ പ്രവിശ്യയിലും പുസ്തകശാലകളും, സാംസ്കാരിക കേന്ദ്രങ്ങളും വീണ്ടും തുറക്കുവാനാണ് തീരുമാനമായിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ക്രൈസ്തവ യുവജനങ്ങളാണെന്നതാണ് ശ്രദ്ധേയമായ കാര്യം.
Related Posts