അറേബിയൻ തീരത്ത് ക്രി​സ്ത്യൻ ആ​ശ്ര​മം ക​ണ്ടെ​ത്തി

അറേബിയൻ തീ​ര​ത്ത് ക്രി​സ്തു​മ​തം പ്ര​ച​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കൂടിയാണ് ഗ​വേ​ഷ​ക​ർ

0 289

അ​ബു​ദാ​ബി:യു എ ഇ യിൽ ഉം അൽ ഖൈവെയ്ൻ എമിറേറ്റിലെ അൽ സിനിയ ദ്വീപിൽ, ഇ​സ്ലാം മ​തം വ്യാ​പി​ക്കു​ന്ന​തി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് സ്ഥാ​പി​ച്ച​തെ​ന്ന് ക​രു​തു​ന്ന ക്രൈ​സ്ത​വ സ​ന്യാ​സ ആശ്രമം ക​ണ്ടെ​ത്തി​. ദ്വീ​പി​ൽ ക​ണ്ടെ​ത്തി​യ പു​രാ​ത​ന ആ​ശ്ര​മ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ ക്രി​സ്തു​മ​ത​ത്തി​ന്‍റെ തു​ട​ക്ക കാലത്തെ സംബന്ധിച്ചുള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളിലേക്ക് വെ​ളി​ച്ചം വീ​ശു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. അറേബിയൻ തീ​ര​ത്ത് ക്രി​സ്തു​മ​തം പ്ര​ച​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കൂടിയാണ് ഗ​വേ​ഷ​ക​ർ. യു​എ​ഇ​യി​ൽ ക​ണ്ടെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പു​രാ​ത​ന ക്രൈ​സ്ത​വ ആ​ശ്ര​മ​മാണിത്. 1400 വ​ർ​ഷം മു​ൻ​പു​ള്ള​താ​ണെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. സമുച്ചയത്തിൽ പള്ളി, റെഫെക്റ്ററി, ജലസംഭരണികൾ, സന്യാസിമാർക്കുള്ള സെല്ലുകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉമ്മുൽ ഖുവൈൻ ടൂറിസം ആൻഡ് ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഈ പുരാവസ്തു കണ്ടെത്തൽ മഹത്തായ ചരിത്രപരമാണെന്ന് സാംസ്കാരിക മന്ത്രി നൂറ അൽ കാബി പറഞ്ഞു. ഈ പുരാവസ്തു കണ്ടെത്തൽ യുഎഇയുടെ ചരിത്രപരവും പൈതൃകപരവുമായ മൂല്യമുള്ളതാണെന്ന് സാംസ്കാരിക മന്ത്രി കൂട്ടിച്ചേർത്തു. \”യുഎക്യു ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ആൻഡ് ആർക്കിയോളജിയുടെ സഹകരണത്തോടെ സിനിയ ആർക്കിയോളജി പ്രോജക്ടിന്റെ നേതൃത്വത്തിലാണ് ഈ കണ്ടെത്തൽ നടത്തിയത്. റേഡിയോകാർബൺ ഡേറ്റിംഗും സൈറ്റിൽ കുഴിച്ചെടുത്ത മൺപാത്രങ്ങളുടെ വിലയിരുത്തലും സൂചിപ്പിക്കുന്നത് ആറാം നൂറ്റാണ്ടിന്റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനും ഇടയിൽ ക്രിസ്ത്യൻ സമൂഹം അവിടെ തഴച്ചുവളർന്നിരുന്നു എന്നാണ്, അതായത് ഇസ്ലാമിക കാലഘട്ടത്തിന്റെ പിറവിക്ക് അവർ സാക്ഷ്യം വഹിച്ചിരുന്നു. കിഴക്കൻ അറേബ്യയിൽ ഒരു ക്രിസ്ത്യൻ അറബ് സമൂഹം ഉണ്ടായിരുന്നുവെന്ന വസ്തുത അവഗണിക്കപ്പെട്ടുരുന്നു. ആശ്രമം കണ്ടെത്തിയ സംഘത്തിലെ അംഗമായ യുഎഇ യൂണിവേഴ്സിറ്റിയിലെ പ്രൊഫ ടിം പവർ പറഞ്ഞു. \’ഈ കണ്ടെത്തൽ അറബ് ചരിത്രത്തിന്റെ നഷ്ടപ്പെട്ട ഒരു അധ്യായത്തിന്റെ സുപ്രധാന ഓർമ്മപ്പെടുത്തലാണ്\’ അടുത്ത വർഷത്തേക്ക് ആശ്രമത്തിന്റെ കൂടുതൽ ഉത്ഖനനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.