Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് സംസ്ഥാന വനിതാ സമ്മേളനം ഡിസംബർ 10 ന്

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ, ലേഡീസ് ഓക്സലറി ഡിപ്പാർട്മെന്റിന്റെ (എൽ. എ) നേതൃത്വത്തിൽ സംസ്ഥാന വനിതാ സമ്മേളനം വരുന്ന ഡിസംബർ മാസം 10 ന് രാവിലെ 9 :30 മുതൽ പള്ളം ബോർമ കവലക്ക് സമീപമുള്ള സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ നടക്കും . സിസ്റ്റർ . ഷേർലി സണ്ണി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എൽ. എ. സംസ്ഥാന പ്രസിഡന്റ് സിസ്റ്റർ . ലിസ കൊച്ചുമോൻ ഉദ്‌ഘാടനം നിർവഹിക്കും. ദൈവസഭ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് റവ. എൻ. പി. കൊച്ചുമോൻ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ. സുനിൽ ചാക്കോ, വെള്ളൂർ ബൈബിൾ ക്ലാസ് നയിക്കും. സിസ്റ്റർ . ഷേർലി മാത്യു സിംപോസിയം അവതരിപ്പിക്കും. പാസ്റ്റർ. കെ. എം. ജോസ് ആയിരിക്കും പ്രസ്തുത പ്രോഗ്രാമിൽ മോഡറേറ്റർ .

Leave A Reply

Your email address will not be published.