എൻട്രികൾ സമർപ്പിക്കാം മാധ്യമ അവാർഡിന്

0 200

തിരുവനന്തപുരം : നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയിൽ നവംബർ 28 മുതൽ ഡിസംബർ നാലുവരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുരസ്തകോത്സവവും സാഹിത്യോത്സവവും സംബന്ധിച്ച വാർത്തകൾ, വിശകലനങ്ങൾ എന്നിവ ഏറ്റവും മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്കായും പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, ക്യാമറാമാൻ എന്നിവർക്കായും മാധ്യമ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നു. ഇതു സംബന്ധിച്ച എൻട്രികൾ നവംബർ 5 മുതൽ സമർപ്പിക്കാം. വീഡിയോ, ഓഡിയോ ദൃശ്യങ്ങൾ പെൻഡ്രൈവിൽ ഉൾപ്പെടുത്തിയും ഓൺലൈൻ റിപ്പോർട്ടുകളുടെ ലിങ്കുകൾ klibf2022mediaawards@gmail.com എന്ന ഇ-മെയിൽ മുഖേനയും നിയമസഭാ സെക്രട്ടേറിയറ്റിൽ ലഭ്യമാക്കണം. അച്ചടിമാധ്യമങ്ങളുടെ എൻട്രികൾ ബന്ധപ്പെട്ട മാധ്യമത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തി മൂന്ന് പകർപ്പുകൾ സഹിതം ലഭ്യമാക്കണം.

Leave A Reply

Your email address will not be published.