പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു;വിജയശതമാനം 83.87 ശതമാനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. .വിജയശതമാനം 83.87 ശതമാനം.കഴിഞ്ഞ വര്‍ഷം 87.94ആയിരുന്നു വിജയശതമാനം.
സർക്കാർ സ്കൂളുകളിൽ 125581 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത് (81.72%)
എയ്ഡഡ് സ്കൂളുകളിൽ നിന്ന് 157704 യോഗ്യത നേടി (86.02%)
അൺ എയ്ഡഡ് സ്കൂളുകളിൽ 19374 പേരും (81.12 %) തുടർപഠനത്തിന് യോഗ്യത നേടി.