Ultimate magazine theme for WordPress.

വാരണാസി വിമാനത്താവളത്തിൽ കൊവിഡ് അറിയിപ്പുകൾ ഇനി സംസ്കൃതത്തിലും

വാരണാസി: ഇനിമുതൽ സംസ്‌കൃത ഭാഷയിലും കൊവിഡ് മുന്നറിയിപ്പുകൾ നൽകാനൊരുങ്ങി ‘ലാൽ ബഹാദൂർ ശാസ്ത്രി’ അന്താരാഷ്ട്ര വിമാനത്താവളം. സംസ്‌കൃത ഭാഷയിൽ അറിയിപ്പുകൾ നൽകുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാണ് വാരണാസി എയർപോർട്ട്. ഭാഷയെ ബഹുമാനിക്കുന്നതിനാണ് ഈ സംരംഭം ആരംഭിച്ചതെന്ന് എയർപോർട്ട് ഡയറക്ടർ ആര്യാമ സന്യാൽ പറയുന്നു. നേരത്തെ എല്ലാ വിവരങ്ങളും ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായിരുന്നു യാത്രക്കാർക്ക് നൽകിയിരുന്നത്.

Leave A Reply

Your email address will not be published.