Ultimate magazine theme for WordPress.

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം; കര്‍ശന സുരക്ഷാക്രമീകരണങ്ങളോടെ സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് നേരത്തെ മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു.കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്കു രാവിലെ 9.40 മുതല്‍ 12.30 വരെയും പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് 9.40 മുതല്‍ 12.00 വരെയുമാണ് പരീക്ഷ നടക്കുക. കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെയാണ് ഇത്. ബയോളജി പരീക്ഷ 9.40 മുതല്‍ 12.05 വരെ നടക്കും. മ്യൂസിക് പരീക്ഷ 9.40 മുതല്‍ 11.30 വരെയാണ്. ഒക്ടോബര്‍ 18 ന് പരീക്ഷകള്‍ അവസാനിക്കും.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ 24ന് തുടങ്ങി ഒക്ടോബര്‍ 13ന് അവസാനിക്കും. ഓരോ പരീക്ഷയ്ക്കും സാമൂഹ്യ അകലം പാലിക്കുന്നതുൾപ്പെടെ അഞ്ചു ദിവസം ഇടവേളയുണ്ടാകും
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്‌ കൊണ്ടാണ് പരീക്ഷ നടത്തുന്നത്. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി പറഞ്ഞ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ ഇല്ലാത്ത രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.