Official Website

ജനങ്ങള്‍ ഭീതിയിലും, മാനസിക ആഘാതത്തിലുമാണ് ആരും അവിടെ സുരക്ഷിതരല്ല കടുണ അതിരൂപത മെത്രാപ്പോലീത്ത മോണ്‍

പണത്തിനു വേണ്ടി തട്ടികൊണ്ട് പോകുകയും ഉപദ്രവിശക്കുകയും ചെയ്യുന്നു

0 188

കടൂണ:നൈജീരിയയില്‍ കഴിഞ്ഞ കുറച്ച നാളുകളായി ജനങ്ങൾ പീഡനങ്ങളും അക്രമങ്ങളും കൊണ്ട് ഭീതിയിൽ ആണ് ഇപ്പോൾ .നൈജീരിയയിലെ ജനങ്ങൾ ആരും സുരക്ഷിതരല്ലെന്നും ജനങ്ങള്‍ ഭീതിയിലും, മാനസിക ആഘാതത്തിലുമാണ് കഴിയുന്നതെന്നും കടുണ അതിരൂപത മെത്രാപ്പോലീത്ത മോണ്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’മായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പണത്തിനു വേണ്ടി തട്ടികൊണ്ട് പോകുകയും ഉപദ്രവിശക്കുകയും ചെയ്യുന്നു ക്രിസ്തയാനികൾ ആണ് കൂടുതൽ ദുരന്തം അനുഭവിക്കുന്നത്. വൈദികരെ തട്ടികൊണ്ട് പോകുന്നു.പക്ഷെ എന്തിനാണ് അവരെ കൊലപ്പെടുത്തിയത്. ദൈവത്തിനു മാത്രം അറിയാം അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമം നിറഞ്ഞ ഈ നാട്ടിൽ വൈദികര്‍ക്ക് ഗ്രാമങ്ങളില്‍ പോയി കുര്‍ബാന ചൊല്ലുവാനോ, കൃഷിക്കാര്‍ക്ക് കൃഷിചെയ്ത് കുടുംബത്തേ പോറ്റുവാനോ കഴിയുന്നില്ലെന്നും, ജനങ്ങൾ പള്ളികളിൽ ഒത്തുചേരാൻ ഭയക്കുന്നതായും അദ്ദേഹം ആരാഞ്ഞു.

Comments
Loading...
%d bloggers like this: