Official Website

ദുരന്തത്തിൽ കൈത്താങ്ങാകാൻ പി.സി.ഐ കോട്ടയം ജില്ലാ

0 301

കോട്ടയം: ഇക്കഴിഞ്ഞ മഹാ ദുരിതത്തിൽ പെട്ട സ്ഥലങ്ങൾ പി സി ഐ കോട്ടയം ജില്ല കമ്മിറ്റി സന്ദർശിച്ചു. ജില്ലാ സെക്രട്ടറി പാസ്റ്റർ ടി വി തോമസ്, വർക്കിംഗ്‌ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട്, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ഷാജി മാലം, പാസ്റ്റർ ജിതിൻ വെള്ളക്കോട്ട് എന്നിവരാണ് സന്ദർശനം നടത്തിയത്. പുനരധിവാസത്തിനു ആവശ്യമായ വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, പത്രങ്ങൾ വരുന്ന ദിവസങ്ങളിൽ എത്തിച്ചു കൊടുക്കാനുമുള്ള ക്രമീകരണം ചെയ്യാൻ ആലോചിക്കുന്നതായി ജില്ലാ സെക്രട്ടറി പാസ്റ്റർ ടി. വി തോമസ് പറഞ്ഞു. 2018 ലെ പ്രളയത്തിൽ കോട്ടയം ജില്ല വലിയ പ്രവർത്തനങ്ങൾ ആണ് ചെയ്തത്.

Comments
Loading...
%d bloggers like this: