Ultimate magazine theme for WordPress.

ഡെല്‍റ്റ വകഭേദം; ചൈനയില്‍ കൊവിഡ് വീണ്ടും പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്

ബീജിംഗ്: നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും കൊവിഡ് പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശത്തു നിന്നെത്തിയ കൊവിഡ് ഡെല്‍റ്റ വകഭേദമാണ് ചൈനയില്‍ ഭീഷണിയെന്ന് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ലിയാങ്യു ബീജിങ്ങിലെ ഉന്നതതല യോഗത്തില്‍ പറഞ്ഞു.വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം വരാമെന്നും വിദഗ്ധര്‍ പറയുന്നു. ഒക്ടോബര്‍ 17 മുതലാണ് 11 പ്രവിശ്യകളില്‍ കൊവിഡ് വകഭേദം പടര്‍ന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു. രാജ്യം വിട്ട് യാത്ര ചെയ്തവര്‍ക്കാണ് കൂടുതലും രോഗം ബാധിച്ചത്.

രോഗം റിപ്പോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളില്‍ പൊതുഗതാഗതം നിരോധിച്ചതായി ഗതാഗത മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.തലസ്ഥാനമായ ബീജിങ്ങിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 30ന് നിശ്ചയിച്ച മാരത്തണ്‍ ബീജിങ്ങില്‍ നിരോധിച്ചു. ലോകത്ത് ഏറ്റവും ആദ്യം കൊവിഡ് -19 റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ചൈന. രോഗബാധ ലോകത്തിലെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചതിന് ശേഷം തങ്ങള്‍ കൊവിഡില്‍ നിന്നും രോഗമുക്തരായെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു.

Leave A Reply

Your email address will not be published.