പി സി ഐ കോട്ടയം ജില്ലാ 1000 ഫലവൃക്ഷതൈകൾ നട്ടു
കോട്ടയം: ലോക പരിസ്ഥിതി ദിനമായ ഇന്നലെ പെന്തക്കോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി സ്‌പൈസി വില്ലേജിൽ വച്ചു ആയിരം ഫലവൃക്ഷതൈകളുടെ നടീൽ ഉത്ഘാടനം നടന്നു. ജില്ലാ വർക്കിങ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ അധ്യക്ഷൻ ആയ സമ്മേളനം ജില്ലാ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോൺ ഉത്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ജിതിൻ വെള്ളക്കോട് സ്വാഗതവും പാസ്റ്റർ സാജു ജോൺ നന്ദിയും പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി. വി തോമസ് മുഖ്യ സന്ദേശം നൽകി. ജില്ലാ തല വൃക്ഷ തൈ നടീൽ ഉത്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി രാധ വി നായർ നിർവഹിച്ചു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡാലി റോയ് ആദ്യ തൈ നട്ടു നടീൽ ഉത്ഘാടനം ചെയ്തു .വിതരണ ഉത്ഘാടനം മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സണ്ണി പാമ്പാടി നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശം ഫാദർ ദീപു എബി ജോൺ നൽകി. പരിസ്ഥിതി സംരക്ഷണം ദൗത്യം ഏറ്റെടുത്ത പി സി ഐ പ്രവർത്തകരെ പുതുപ്പള്ളി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശ്രീ ബിനീഷ് ബെന്നി ആദരിച്ചു. പി സി ഐ സംസ്ഥാന പ്രയർ കൺവീനർ പാസ്റ്റർ ബിനോയ് ചാക്കോ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ഡബ്ല്യൂ സി കോട്ടയം ജില്ലാ പ്രസിഡന്റ് സിസ്റ്റർ ഷേർളി ഷാജി അടുക്കള തോട്ടത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. യൂണിറ്റ് ഭാരവാഹികൾ ആയ പാസ്റ്റർ ഷാജി മാലം,പാസ്റ്റർ സാബു എബ്രഹാം,പാസ്റ്റർ ജെയിംസ്, പാസ്റ്റർ ബൈജു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. ആവശ്യം ആയ തൈകൾ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ.മാത്യു പാമ്പാടിയും എൽസമ്മ മാത്യുവും ആണ് തൈകൾ സംഭാവന നൽകിയത്. ഒളശ്ശ സൗണ്ട് ഓഫ് റെവലേഷൻ ബാൻഡ് സംഗീത സന്ധ്യ നടത്തി പാസ്റ്റർമാരായ ജിതിൻ വെള്ളക്കോടും രാജീവ് ജോണും കോഡിനേറ്റർമാരായി പ്രവർത്തിച്ചു.
വാർത്ത. രാജീവ് ജോൺ പൂഴനാട്