Official Website

ദെബോറയുടെ കുടുംബത്തിന് പുനരധിവാസം ഒരുക്കി

0 229

അബൂജ:പ്രവാചക നിന്ദ ആരോപിച്ച് സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി സൊകോട്ടോയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി സാമുവല്‍ ദെബോറ യാക്കുബുവിന്റെ കുടുംബത്തെ പുനരധിവസിപ്പിച്ചു. പോര്‍ട്ട് ഹാര്‍ക്കോര്‍ട്ടിലെ ഒമേഗ പവര്‍ മിന്‍സ്ട്രീസിന്റെ സ്ഥാപകനായ ചിബുസെര്‍ ചിനിയരെയാണ് യാക്കുബു കുടുംബത്തിന് തുണയായത്.
ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നുവെങ്കിലും, പ്രതിഷേധ കോലാഹലങ്ങള്‍ കെട്ടടങ്ങുകയും ദെബോറയുടെ കൊലപാതകം വിസ്മൃതിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ചിബുസെര്‍ ചിനിയരെ തന്റെ വാക്ക് പാലിച്ചു കൊണ്ട് രംഗത്തെത്തിയത്.ദെബോറ യാക്കുബുവിന്റെ കൊലപാതകത്തില്‍ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു.

Comments
Loading...
%d bloggers like this: