പിസിഐ കേരളാ യാത്ര ജനുവരി 3ന് ആരംഭിച്ചു
കാഞ്ഞങ്ങാട്: പിസിഐ (പെന്തക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യ) കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെയും ഹ്യൂസ്റ്റൻ പെന്തകോസ്ത് ഫെല്ലോഷിപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജനുവരി 3 മുതൽ 26 വരെ നടക്കുന്ന കേരളാ യാത്ര ആരംഭിച്ചു . കേരളത്തിലെ പതിനാലു ജില്ലകളിലൂടെ പര്യടനം നടത്തി ജനുവരി 26 നു തിരുവനന്തപുരത്തു അവസാനിക്കും.
ജനുവരി 3ന് കാഞ്ഞങ്ങാട് പിസിഐ ദേശീയ ജനറൽ പ്രസിഡൻ്റ് എൻ എം രാജു റാലി ഉത്ഘാടനം ചെയ്തു. പിസിഐ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്‌സ് പാണ്ടനാട് മുഖ്യപ്രഭാഷണം നടത്തി. പിസിഐ ദേശീയ വർക്കിങ് വൈസ് പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.