Ultimate magazine theme for WordPress.

വിശ്വാസം ത്യജിച്ചില്ല; ബീഹാറിൽ പാസ്റ്ററിന്റെ മകനെ ക്രൂരമായി കൊലപ്പെടുത്തി

ബീഹാർ : ബീഹാറിലെ അർവൽ ജില്ലയിലെ സത്പുര ഗ്രാമത്തിൽ ഇന്ത്യാ മിഷനോട് ചേർന്ന് പ്രവർത്തിക്കുന്ന പാസ്റ്റർ സുശിൽ കുമാറിന്റെ മകൻ നിലേഷ് {20} ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വരാന്തയിൽ കിടന്നുറങ്ങിയ യുവാവിനെ കുറച്ചു പേർ ചേർന്ന് മർദ്ധിക്കുകയും ഇരുകൈകളും ഒടിച്ചതിന് ശേഷം കഴുത്തിൽ തോർത്തു കൊണ്ട് മുറുക്കി കൊലപ്പെടുത്തി അടുത്തുള്ള മുളംകൂട്ടത്തിൽ കെട്ടിത്തൂക്കുകയായിരുന്നു.

പാസ്റ്റർ സുശീൽ കുമാറിന്റെ ഏക മകനാണ് കൊല്ലപ്പെട്ട യുവാവ്. +2 പഠനം കഴിഞ്ഞു ഉപരി പഠനത്തിനുവേണ്ടി തയ്യാറാകുകയായിരുന്നു നിലേഷ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗ്രാമത്തിലെ ചില മതഭ്രാന്തന്മാരും ഉയർന്ന ജാതി വിഭാഗത്തിൽ പെട്ടവരും പാസ്റ്റർ സുശീലിനെ ഭിഷണി പെടുത്തുക്കയും മാനസികമായും സാമൂഹികമായും അദ്ദേഹത്തെ പീഡിപ്പിക്കുകയും യേശുക്രിസ്തുവിനെ ഉപേക്ഷിക്കണമെന്നും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതിനെക്കുറിച്ച് , പലതവണ പാസ്റ്റർ സുശീൽ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു എങ്കിലും ഫലം ഉണ്ടായില്ല. സത്പുര ഗ്രാമത്തിൽ പാസ്റ്റർ സുശീൽ കുടുംബം മാത്രമാണ് യേശുവിനെ അറിഞ്ഞിട്ടുള്ളത്

1 Comment
  1. où acheter médicaments à Paris Calox Angri Vendita di
    farmaci a Bruxelles senza prescrizione

Leave A Reply

Your email address will not be published.