Ultimate magazine theme for WordPress.

നെതന്യാഹു വെടിനിര്‍ത്തലിന് തടസ്സം സൃഷ്ടിക്കുയാണെന്ന് ഹമാസ്

ദോഹ : ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ തടസ്സപ്പെടുത്തിയെന്ന് ഹമാസ് ആരോപിച്ചു.

നെതന്യാഹു പാലസ്തീന്‍ ജനതയ്‌ക്കെതിരായ ആക്രമണവും കുറ്റകൃത്യങ്ങളും വര്‍ദ്ധിപ്പിക്കുകയാണെന്നും സമാധാന കരാറിലെത്താനുള്ള എല്ലാ ശ്രമങ്ങളും തടയുന്നതിനായി പാലസ്തീന്‍ ജനതയെ ബലമായി കുടിയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി. ഗാസയിലെ സംഭവങ്ങളില്‍ മധ്യസ്ഥരുമായി അടിയന്തരമായി ബന്ധപ്പെട്ടിരുന്നതായി ഖത്തര്‍ ആസ്ഥാനമാക്കിയ രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയ്യ പറഞ്ഞതായി ഹമാസ് പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.

Sharjah city AG

Comments are closed.