ഡൽഹി : വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾക്കും ബോംബ് ഭീഷണി സന്ദേശം. കൊൽക്കത്തയിലും ആന്ധ്രയിലും ഗുജറാത്തിലുമായി 24 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത്.
സ്റ്റാർ ഹോട്ടലുകൾ ഉൾപ്പടെ തകർക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ കാറിലും സ്ഫോടകവസ്തു വയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം ഭീഷണിയുടെ പശ്ചാത്തലത്തിൽ മൂന്നിടങ്ങളിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Comments are closed.