Ultimate magazine theme for WordPress.

പാസ്റ്റർ ഷിബു തോമസിന് അമേരിക്കയിൽ ഡോക്ടറേറ്റ്

ഒക്കലഹോമ : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകനും, അമേരിക്കയിലെ ഒക്കലഹോമ പട്ടണത്തിലുള്ള ഒക്കലഹോമ ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ കർത്തൃദാസൻ പാ. റ്റി സി തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനുമായ പാ. ഷിബു തോമസിന് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ തിയോളജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രിയിൽ (D. Min) ഡോക്ടറേറ്റ് ലഭിച്ചു.

പാ. ഷിബു തോമസ് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ശേഷം സുവിശേഷ വേലയ്ക്കായി സമർപ്പിക്കുകയും തുടക്കത്തിൽ ബാംഗ്ലൂരു കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്തു. ഇപ്പോൾ ദീർഘ വർഷങ്ങളായി അമേരിക്കയിലെ വിവിധ ദൈവസഭകളിൽ ശുശ്രൂഷകനായി സേവനമനുഷ്ടിക്കുന്നു.

ഭാര്യ : സിസ്റ്റർ രേഷ്മ ഷിബു. മക്കൾ : ജോഷ്വാ, ജെസ്വിൻ, ജോയൽ.

Sharjah city AG