Ultimate magazine theme for WordPress.

ജർമ്മനിയിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം: 20 പേർക്ക് പരിക്ക്

ബർലിൻ : ജർമ്മനിയിലെ ബാഡൻവ്യൂർട്ടെംബർഗ് സംസ്‌ഥാനത്തെ ഹൈൽബ്രോൺ നഗരത്തിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം. തീപിടിത്തത്തിൽ 100 ഓളം പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ 20 പേരെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

ക്യാമ്പിന്റെ മുന്നാം നില പൂർണ്ണമായും കത്തി നശിച്ചു. തീപിടിത്ത കാരണം അവ്യക്തമാണ്. പുലർച്ചെ 2.19 ഓടെ മുന്നാം നിലയിലെ ഒരു മുറിക്ക് തീപിടിച്ചതായിട്ടാണ് അഗ്നിശമനസേനയ്ക്ക് വിവരം ലഭിച്ചത്. 80 എമർജൻസി സർവീസുകൾ, മൂന്ന് ഫയർ എഞ്ചിനുകൾ, പ്രത്യേക യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

Sharjah city AG
Leave A Reply

Your email address will not be published.