പോരാംകോട് : പോരാംകോട് ന്യൂ ഇന്ത്യാ ദൈവസഭാ ശുശ്രൂഷകനും കന്യാകുമാരി സെൻ്റർ സെക്രട്ടറിയുമായ പാസ്റ്റർ ചാൾസ് ഇന്ന് രാവിലെ 3.45 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ക്യാൻസർരോഗ ബാധിതനായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ചികിത്സയെ തുടർന്ന് ഭവനത്തിലായിരിക്കുമ്പോൾ മുള്ളുകാട്ടുള്ള തൻ്റെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ നാല്പത്തിമൂന്ന് വർഷത്തോളം അനുക്രമം ന്യൂ ഇന്ത്യാ ദൈവസഭ കന്യാകുമാരി സെൻ്ററിലെ ഉത്തരംകോട്, മൈലച്ചൽ, പോരാംകോട്, കളിയക്കാവിള, മാലക്കോട്, മണിവിള, പോരാംകോട് എന്നീ സഭകളിലെ ശുശ്രൂഷകനും സജീവ സുവിശേഷ പ്രവർത്തകനുമായിരുന്നു.
ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് പോരാംകോട് ന്യൂ ഇന്ത്യാ ദൈവസഭയിൽ വെച്ചുള്ള പൊതുദർശനത്തിന് ശേഷം സംസ്കാര ശുശ്രൂഷ മുള്ളുകാട് ബഥേൽ ഹൗസിൽവെച്ച് നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും.
ഭാര്യ പരേതയായ മേരി, മക്കൾ: ജോസ്, ഷാജി, ജപ, ബോസ്ക്കോ.

Comments are closed.