പുനലൂർ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും പുനലൂർ സെന്ററിൽ വിളക്കുവെട്ടം സഭാംഗവുമായ ചരുവിള പുത്തൻ വീട്ടിൽ പാസ്റ്റർ പി രാജു (70 ) നിത്യതയിൽ.
നാളെ (വ്യാഴം) രാവിലെ എട്ടിന് പുനലൂർ, വിളക്കുവെട്ടം ദൈവസഭാങ്കണത്തിൽ
ശുശ്രൂഷകൾ ആരംഭിച്ച് പ്ലാച്ചേരി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും.
ചർച്ച് ഓഫ് ഗോഡിന്റെ ബാംഗ്ലൂർ, അടിമാലി, തൃക്കണ്ണാപുരം,തിരുവാങ്കുളം, പാണംകുഴി, വെള്ളൂർ HPC, മുളയ്ക്കൽ, കീഴ്‌വൻമഴി, ചക്കുളം, ആര്യനാട്, ഇരുമാപ്ര, കൊടുമുടി, പാമ്പാടുംപാറ എന്നീ സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്.
ഭാര്യ : പുനലൂർ, പത്തുപറ പാറയിൽ, സൂസമ്മ.
മക്കൾ : ജിജോ (മസ്കറ്റ് ), ജിജിൻ (ദുബായ്).

Comments are closed.