Ultimate magazine theme for WordPress.

പാർലമെന്റ് ഇലക്ഷൻ

ഇന്ത്യാ എന്ന മതേതര റിപ്പബ്ലിക്കിൻ്റെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് പടിവാതിൽക്കൽ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രൈസ്തവർ വളരെ ആശങ്കയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ന്യൂനപക്ഷങ്ങൾ ഏറ്റവും അരക്ഷിതത്വം അനുഭവിച്ചത് കഴിഞ്ഞ പത്ത് വർഷക്കാലത്താണ്.

ക്രിസ്തീയ വിശ്വാസത്തിനെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ച് കൊണ്ടിരിക്കുന്നു.
2014 ൽ സുവിശേഷകർക്ക് നേരെ 147 അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ 2023 ൽ മിഷനറിമാർക്കും പള്ളികൾക്കും എതിരെ 687 ആക്രമണങ്ങൾ ഉണ്ടായി. ഈ അക്രമങ്ങൾക്ക് എല്ലാം നേതൃത്വം നൽകുന്നത് സംഘപരിവാർ സംഘടനകളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 2012 മുതൽ 2022 വരെ ക്രിസ്തീയ പള്ളികൾക്കെതിരെയുള്ള അതിക്രമണങ്ങളും അക്രമങ്ങളും നാലിരട്ടി വർധിച്ചു. കഴിഞ്ഞ വർഷത്തിൽ കള്ള കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്തത് 520 വൈദീകരേയും പാസ്റ്റർന്മാരെയുമാണ്. ഓപ്പൺ ഡോർഴ്സിൻ്റെ കണക്കനുസരിച്ച് ഇന്ന് ലോകത്ത് ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ പതിനൊന്നാമത് ആണ്.

കന്ധമാൽ കലാപത്തിന് ശേഷം മണിപ്പൂർ അക്ഷരാർത്ഥത്തിൽ കത്തിയെരിയുകയായിരുന്നു. മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് 36 മണിക്കൂറിനുള്ളില്‍ 249 പള്ളികളാണ് കത്തിച്ചത്.
175 ക്രിസ്താനികൾ ദാരുണമായി കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ തകർത്തു.
ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തുന്ന വീഡിയോ പുറത്തു വന്നു.

41 ശതമാനം ക്രിസ്ത്യാനികൾ ഉള്ള മണിപ്പൂരിൽ ഈസ്റ്റർ, ദുഃഖ:വെള്ളി ദിവസങ്ങൾ പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ചു. അടൽ ബിഹാരി വാജ്പേയിയുടെ ജൻമദിനമായ (ഡിസംബർ 25)
ക്രിസ്മസ് ദിനം സത്ഭരണ ദിനമാക്കി സർക്കാർ പ്രവൃത്തി ദിവസമാക്കി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമങ്ങൾ നടപ്പാക്കി. ഇതിൻ്റെ മറവിൽ കള്ളക്കേസ് എടുത്ത് പാസ്റ്റർന്മാരെ ജയിലിൽ അടച്ചു. പലർക്കും ജാമ്യം നിഷേധിച്ചു. പലരുടെ പേരിലും UAPA ചുമത്തി. രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന പല വിദേശമിഷനറി സംഘടനകളും രാജ്യം വിടാൻ ഉത്തരവിറക്കി. പലരുടെയും വിസ പുതുക്കി നൽകിയില്ല.
ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ക്രൂരമായി കത്തിച്ച് കൊന്ന കേസിലെ പ്രതി പ്രതാപ് ചന്ദ്ര സാരംഗിയെ കേന്ദ്രമന്ത്രിയായി നിയമിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന ന്യുനപക്ഷ അവകാശങ്ങൾ നിഷേധിച്ചു. ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വിവേചനം കാണിച്ചു.

മനുഷ്യാവകാശ പ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ പാർക്കിസൻസ് രോഗമുള്ള 84 വയസ്സുള്ള വൃദ്ധനായ ഫാദർ സ്റ്റാന്‍ സ്വാമിയെ കള്ളകേസിൽ കുടുക്കി ജയിലിൽ അടച്ചു. ചികിത്സ കിട്ടാതെ അദ്ദേഹം കസ്റ്റഡിയിൽ മരിച്ചു. ഭരണകൂടം വിധികൽപ്പിച്ച ( instistutional Murder ) ക്യാപിറ്റൽ പണിഷ്മെൻ്റ് ആയിരുന്നു സ്റ്റാൻ സ്വാമിയുടെ മരണം. ക്രിസ്തീയ സഭകളുടെയും ചാരിറ്റി സംഘടനകളുടെയും ഫണ്ടുകൾ മരവിപ്പിച്ചു.
വിദേശ ഫണ്ടിനുള്ള അനുമതിക്കായുള്ള എഫ് സി ആർ എ നിഷേധിച്ചു. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള എൻജിഒ കളുടെ റജിസ്ട്രേഷൻ റദ്ദാക്കി. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെ 5,968 ചാരിറ്റി സ്ഥാപനങ്ങളുടെ FCRA രജിസ്ട്രേഷന്‍ റദ്ദാക്കി. സംഘടനകളുടെയും സഭകളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സഭകളെയും ബിഷപ്പുമാരെയും ഭീഷണിപ്പെടുത്തി.

വിദേശത്തു നിന്നുള്ള ബൈബിൾ പ്രഭാഷകർക്കും മിഷണറിമാർക്കും ഇന്ത്യ സന്ദർശിക്കാൻ യാത്ര വിലക്കുകൾ ഏർപ്പെടുത്തി.
ക്രൈസ്തവ സഭാ നേതാക്കൾക്ക് ഇന്ത്യ സന്ദർശിക്കാൻ വിസ നിഷേധിച്ചു.

ന്യൂനപക്ഷങ്ങളുടെയും ദലിത് – ആദിവാസികളുടെയും മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിരന്തരം ലംഘിച്ചു.

വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ഭരണപരമായ തീരുമാനങ്ങൾ എടുത്ത് , അസ്വസ്ഥതകൾ മുതലെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയത്തെ നാം തിരിച്ചറിയണം.
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും മേലുള്ള നിയന്ത്രണം കഠിനമാക്കി. ജനാധിപത്യ സ്ഥാപനങ്ങൾ ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്നു.

ഈ അവസരത്തിൽ നമ്മുടെ ആരാധനാ സ്വാതന്ത്ര്യവും വിശ്വാസ പ്രചാരണ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ മതേതര ജനാധിപത്യ ചേരി ശക്തിപ്പെടണം. എല്ലാവർക്കും തുല്യ നീതിയും രാജ്യത്തിൻ്റെ വിഭവങ്ങളുടെ തുല്യമായ വിതരണവും പൗരാവകാശങ്ങളും ഉറപ്പ് തരുന്ന, ഭരണഘടനയുടെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ഒരു ജന ക്ഷേമ ഭരണകൂടം ഉണ്ടാകണം. രാജ്യത്തിൻ്റെ വൈവിധ്യങ്ങളും ബഹുസ്വരതയും സംരക്ഷിച്ച്, ഇന്ത്യൻ ജനതയെ ഒന്നാകെ ഒരുമിച്ച് നിർത്തുന്ന ദേശീയ ഗവൺമെൻ്റ് ഉണ്ടാകണം.

അതിനായി നമ്മുടെ വിലയേറിയ വോട്ട് ശ്രദ്ധാപൂർവ്വം നിർവഹിക്കണം. ഐതിഹാസികമായ ഈ തെരഞ്ഞെടുപ്പിൽ പൗരത്വപരമായ കടമ നിർവ്വഹിച്ച് രാജ്യത്ത് ഉടനീളം അലയടിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ പങ്കാളിയാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

1 Comment
  1. bwerpipes in duhok says

    Maximize Water Efficiency with Bwer Pipes’ Irrigation Solutions: At Bwer Pipes, we understand the importance of water conservation in Iraqi agriculture. That’s why our irrigation systems minimize water wastage while delivering precise hydration to your crops. Experience the difference with Bwer Pipes. Visit Bwer Pipes

Leave A Reply

Your email address will not be published.