Ultimate magazine theme for WordPress.

പി.സി.ഐ.സി. കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ടൊറോന്‍റോ∙ ടൊറോന്‍റോയിൽ കാനഡയിലെ മലയാളി പെന്തക്കോസ്റ്റ് സഭകളുടെ ആദ്യ കൂട്ടായ്മ ഓഗസ്റ്റ് 1 ന്.
കാനഡയിലെ പത്തു പ്രവിശ്യകളിലെയും മലയാളി പെന്തക്കോസ്റ്റ് സഭകൾ ഒന്നുചേർന്ന് സംഘടിപ്പിക്കുന്ന പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ-കനേഡിയൻസ് (പി.സി.ഐ.സി) ന്റെ ആദ്യ കോൺഫറൻസ് ഓഗസ്റ്റ് 1 മുതൽ 3 വരെ കാനഡ ക്രിസ്ത്യൻ കോളേജ്, വിറ്റ്ബി ഓഡിറ്റോറിയത്തിൽ വച്ചാണ് നടക്കുക. നൂറിലധികം സഭകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഈ കോൺഫറൻസിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ പാസ്റ്റർമാർ പ്രഭാഷണങ്ങൾ നടത്തും.കൂടാതെ, വിവിധ ആത്മീയമായ പരിപാടികളും കോൺഫറൻസിൽ ഉണ്ടായിരിക്കും.
കോൺഫറൻസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ www.pfic.ca എന്ന വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യണം.ഇതുകൂടാതെ ടൊറോന്‍റോ, കാൽഗറി, എഡ്മണ്ടൻ, ഹാലിഫാക്സ്, സസ്കറ്റ്വാൻ എന്നീ സ്ഥലങ്ങളിൽ നടക്കുന്ന പ്രമോഷനൽ മീറ്റിങ്ങുകളിലും പങ്കെടുത്ത് റജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭിക്കും.6 അംഗങ്ങൾ ഉൾപ്പെടുന്ന നാഷണൽ കമ്മിറ്റിയാണ് കോൺഫറൻസ് നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.
പാസ്റ്റർ ജോൺ തോമസ് (ടൊറോന്‍റോ) – ജനറൽ കൺവീനർ, പാസ്റ്റർ ഫിന്നി ശാമുവേൽ (ലണ്ടൻ, ഒന്റാറിയോ) – ജനറൽ സെക്രട്ടറി, പാസ്റ്റർ വിൽസൺ കടവിൽ (എഡ്മണ്ട്ൻ, ആൽബെർട്ട) – ജനറൽ ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ.

Leave A Reply

Your email address will not be published.