Ultimate magazine theme for WordPress.

നമ്മുടെ ദൈവം ഉന്നതൻ; ഇനി മിണ്ടാതിരുന്നത് മതി

സങ്കീർത്തനം 47

ശബ്ദധ്വനികൾ വ്യത്യസ്തമാണ് അതു ഓരോ സാഹചര്യങ്ങൾക്ക് അനുസൃതമായിരിക്കും.എന്നാൽ താളാത്മകമായതും, ഒത്തൊരുമയോടെ ലയിച്ചുമുള്ളതും ആസ്വദകരമാണ്.അത് ഒരിക്കലും അരോചകമല്ല.

ശബ്ദ കോലാഹലങ്ങൾ അഥവാ ശബ്ദമലിനീകരണം എന്നൊക്കെ പറഞ്ഞു ഉണ്ടാകുന്ന പരാതികളും പ്രശ്നങ്ങളും തീരെ കുറവല്ല.
എന്നാൽ ശബ്ദം ഇല്ലാത്ത അന്തരീക്ഷം ഒരിക്കലും ഒരിടത്തും ചിന്തിക്കാവുന്നതല്ല.
ലോകത്തിൽ ഏറ്റവും ശാന്തമായ രാജ്യങ്ങളിൽ ഒന്നാമതായി കണക്കാക്കപ്പെടുന്ന ഫിൻലാൻഡ് , നിശബ്ദമായ പൊതുഗതാഗതവും ട്രാഫിക് തിരക്കുണ്ടെങ്കിലും ഹോൺ അടിക്കുന്നത് ഒഴിവാക്കുന്ന സംസ്ക്കാരവും നിലനിൽക്കുന്ന ജപ്പാനും , മറ്റു നോർഡിക് രാജ്യങ്ങളുമൊക്കെ ശബ്ദമലിനീകരണത്തിൽ മുന്നിലാണെങ്കിലും ശബ്ദത്തെ മുഴുവനായി ഒഴിവാക്കാൻ കഴിയില്ല.അത് അനന്തമാണ്, അതിന്റെ ഉടയവൻ ദൈവവുമാണ്.

ദൈവം ഒരു വാക്കുകൊണ്ട് സകലത്തേയും ഉളവാക്കിയവനാണ്. (എബ്രാ 11:3;സങ്കീ 33:6,9,148:5;യെശ 55:11). ദൈവത്തിന്റെ ശബ്ദത്തെ ഉപമിച്ചിരിക്കുന്നത് : പെരുവെള്ളത്തിന്റെ ഇരച്ചിലിനോടും,ഇടിമുഴക്കത്തോടുമൊക്കെയാണ്.അത്‌ ഇതുവരെയും നിലച്ചിട്ടില്ല; ഇനിയൊട്ട് നിലക്കുകയുമില്ല.

മിണ്ടാതിരിക്കുവാനുള്ള ആഹ്വാനം നമ്മോടു പറഞ്ഞു 46ാം സങ്കീർത്തനം ഒരു ഉറപ്പുകൂടെ നൽകുന്നുണ്ട് : ദൈവം നമ്മുടെ സാങ്കേതമാണെന്നും കൂടെയുണ്ടെന്നുള്ളതുമാണ്. അതൊരു ഉപസംഹാരമല്ല; ഒരു ദീർഘനിശ്വാസത്തിനു ശേഷം ഒരു പുതിയ അദ്ധ്യായത്തിന്റെ അല്ലെങ്കിൽ അടുത്ത ചരണത്തിന്റെ തുടക്കമാണ്.

കൈകൊട്ടുവിൻ, ആർപ്പിടുവിൻ എന്നുള്ള ആജ്ഞാപനം ഒരു തുടക്കം തന്നെയാണ്. ദൈവത്തെ മഹാരാജാവായി (സർവ്വ ഭരണാധികാരി) വെളിപ്പെടുത്തുമ്പോൾ എല്ലാം ക്രമമായും,ചന്തമായും നടക്കേണ്ടതിന്റെ ആവശ്യകത പ്രത്യേകിച്ചു എടുത്തു പറയേണ്ടതില്ലല്ലോ!. ദൈവസന്നിധിയിൽ എന്നുവെച്ചാൽ മഹാരാജാവിന്റെ മുമ്പാകെ സകല ജാതികളും ഒരുപോലെ കൈകൊട്ടി, ജയഘോഷത്തോടെ ആർപ്പിടുന്നത് നമുക്കും, ദൈവത്തിനും ആനന്ദകരമാണ്. അത്‌ ‘ ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു’. എന്ന സങ്കീർത്തനക്കാരന്റെ തെളിവാർന്ന ഭാഷ്യമാണ്.

(തുടരും…)

Sharjah city AG

Comments are closed.