Ultimate magazine theme for WordPress.

പിസിനാക് ഒക്ലഹോമ നാഷണൽ കൺവീനറായി പാസ്റ്റർ തേജസ്

ഒക്ലഹോമ സിറ്റി: വടക്കേ അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് കൂട്ടായ്മകളുടെ മഹാസംഗമമായ പിസിനാക് 2028 ഒക്ലഹോമ കോൺഫറൻസിന്റെ നാഷണൽ കൺവീനറായി പാസ്റ്റർ തേജസിനെ തിരഞ്ഞെടുത്തു. കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക് ഇനി അദ്ദേഹം നേതൃത്വം നൽകും.

2028 ജൂൺ 29 മുതൽ ജൂലൈ 02 വരെ ഒക്ലഹോമ സിറ്റിയിൽ വെച്ചാണ് ഈ ആഗോള സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ‘Rooted in Faith – United in Spirit’ (വിശ്വാസത്തിൽ വേരൂന്നി, ആത്മാവിൽ ഒന്നായി) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യചിന്താവിഷയം.

Sharjah city AG

Comments are closed.