Ultimate magazine theme for WordPress.

ഇറാനിൽ പ്രൊട്ടസ്റ്റന്റ് പള്ളി കണ്ടുകെട്ടാൻ നീക്കം; അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം

ഇറാൻ : ഇറാനിലെ അവസാനത്തെ ചരിത്രപ്രസിദ്ധമായ പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളിലൊന്നായ തെഹ്‌റാനിലെ സെന്റ് പീറ്റേഴ്‌സ് ഇവാഞ്ചലിക്കൽ ചർച്ച് കണ്ടുകെട്ടാനും അവിടെ താമസിക്കുന്ന 20 കുടുംബങ്ങളെ ഒഴിപ്പിക്കാനും സർക്കാർ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പള്ളിയുടെ ഉടമസ്ഥതയിലുള്ള വലിയൊരു തോട്ടം വിപ്ലവ ഗാർഡ് ഉദ്യോഗസ്ഥർ ഇതിനകം കൈക്കലാക്കി. ഇതോടൊപ്പം മഷാദ് നഗരത്തിലെ മറ്റൊരു പള്ളി ഇറാൻ ഭരണകൂടം പൂർണ്ണമായി പൊളിച്ചുമാറ്റിയതായും ക്രൈസ്തവ സംഘടനകൾ ആരോപിച്ചു.

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആസൂത്രിത അടിച്ചമർത്തലിന്റെ ഭാഗമാണിതെന്ന് യുഎസ് കമ്മീഷൻ മുൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. ക്രൈസ്തവ പീഡനങ്ങളിൽ ലോകത്ത് പത്താം സ്ഥാനത്താണ് ഇറാനെന്ന് ‘ഓപ്പൺ ഡോർസ്’ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

Sharjah city AG

Comments are closed.