Ultimate magazine theme for WordPress.

പാസ്റ്റർ സ്ഥാനത്ത് പുരുഷന്മാർ മാത്രം മതി! സതേൺ ബാപ്റ്റിസ്റ്റ് സഭയിൽ നിയമം കടുപ്പിക്കാൻ നീക്കം

ഒർലാൻഡോ: സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷനിൽ ‘പാസ്റ്റർ’ പദവി ആർക്കൊക്കെ നൽകാം എന്നത് സംബന്ധിച്ച തർക്കം മുറുകുന്നു. പാസ്റ്റർ പദവി പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള സഭയുടെ വിശ്വാസപ്രമാണങ്ങളിൽ വ്യക്തത വരുത്തണമെന്നും നിലവിലുള്ള ആശയക്കുഴപ്പങ്ങൾ സഭയുടെ ഭാവിക്ക് ഭീഷണിയാണെന്നും സതേൺ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് ആൽ മോഹ്‌ലർ മുന്നറിയിപ്പ് നൽകി.

സഭയുടെ ഭരണഘടനയിൽ ഭേദഗതി വരുത്തിക്കൊണ്ട് ‘പാസ്റ്റർ’ അല്ലെങ്കിൽ ‘എൽഡർ’ സ്ഥാനങ്ങളിൽ പുരുഷന്മാരെ മാത്രമേ നിയമിക്കാവൂ എന്ന നിയമം കർശനമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം സമാനമായ ഒരു പ്രമേയം സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് അത് പരാജയപ്പെട്ടിരുന്നു. സഭയുടെ നിലവിലുള്ള ‘ബാപ്റ്റിസ്റ്റ് ഫെയ്ത്ത് ആൻഡ് മെസ്സേജ് 2000’ എന്ന പ്രമാണത്തിൽ പാസ്റ്റർ പദവി പുരുഷന്മാർക്ക് മാത്രമുള്ളതാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും പല സഭകളും ഇത് നടപ്പിലാക്കുന്നതിൽ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്.

Sharjah city AG

Comments are closed.