കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റിലെ ശുശ്രൂഷകന്മാരുടെ 2026 ലെ സ്ഥലംമാറ്റ ക്രമീകരണങ്ങൾക്ക് സെൻ്ററിൽ നിന്നുള്ള ട്രാൻസ്ഫർ ഫോം എത്രയും വേഗം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലിന് നൽകണമെന്ന് സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് അറിയിച്ചു. മെയ് 3 ഞായറാഴ്ച്ചക്ക് മുൻപ് ശുശ്രൂഷകന്മാർ പുതിയ സഭയിൽ ചാർജെടുത്ത് 15 ദിവസത്തിനകം ജോയിനിങ്ങ് റിപ്പോർട്ട് കുമ്പനാട് ഹെബ്രോൻപുരത്തിന് എതിർവശത്തുള്ള താൽകാലിക ഓഫീസിൽ ഏൽപ്പിക്കണം.
2025 നവംബർ 18 ന് പാസ്റ്റർ കെ.സി. തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി യോഗം സ്ഥലം മാറ്റം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തിരുന്നു.
സെൻ്ററിൽ നിന്നും നൽകുന്ന ശുപാർശ അനുസരിച്ച് അംഗീകൃത ഐഡൻൻ്റിറ്റി കാർഡുള്ള ശുശ്രൂഷകന്മാർക്ക് സ്റ്റേറ്റ് പ്രസ്ബിറ്ററിയാണ് ഓർഡർ നൽകുന്നത്.
സെൻ്ററിൽ നിന്നുള്ള ട്രാൻസ്ഫർ ഫോം പൂരിപ്പിച്ച് ipckeralastate@gmail.com എന്ന ഈമെയിലിലോ 9526952121 എന്ന വാട്സ്ആപ്പ് നമ്പറിലോ കുമ്പനാട് ഹെബ്രോൻപുരത്തിന് എതിർവശത്തുള്ള സ്റ്റേറ്റിൻ്റെ താൽകാലിക ഓഫീസിലോ എത്തിക്കണം.
വെബ് പോർട്ടൽ സംവിധാനം ഇപ്പോൾ ഐ.പി.സി കേരള സ്റ്റേറ്റിന് നഷ്ടപ്പെട്ടതിനാൽ ട്രാൻസ്ഫർ നടപടികൾ സെൻ്ററിൽ നിന്നുള്ള ഫോം നേരിട്ട് ലഭിച്ചതിന് ശേഷം മാത്രമെ പൂർത്തിയാക്കാൻ കഴിയുവെന്ന് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ്, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ അറിയിച്ചു.

Comments are closed.