മ്യാൻമർ : മ്യാൻമറിൽ വിനാശകരമായ ഭൂകമ്പം സംഭവിച്ച് ഒരു വർഷം പിന്നിടുമ്പോഴും സർവ്വസ്വവും നഷ്ടപ്പെട്ട ജനതയ്ക്ക് താങ്ങായി ക്രൈസ്തവ സംഘടനകൾ സജീവമായി രംഗത്തുണ്ട്. കൃത്യം ഒരു വർഷം മുൻപ് ഉണ്ടായ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും പതിനായിരങ്ങളെ പരിക്കേൽപ്പിക്കുകയും ഭവനരഹിതരാക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇന്നും പൂർണ്ണമായി മുക്തരാകാത്ത ജനവിഭാഗങ്ങൾക്കിടയിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് വിവിധ മിഷനറി ഗ്രൂപ്പുകൾ.
കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര സഹായ ഏജൻസിയായ കാഫോഡ് , വേൾഡ് വിഷൻ തുടങ്ങിയ പ്രമുഖ സംഘടനകൾ ദുരന്തബാധിത മേഖലകളിൽ നിരന്തരമായ സേവനം ഉറപ്പാക്കുന്നുണ്ട്. വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ താമസസൗകര്യങ്ങൾ ഒരുക്കുന്നതിനും തകർന്നുപോയ ജീവിതസാഹചര്യങ്ങൾ വീണ്ടെടുക്കുന്നതിനും ഈ സംഘടനകൾ മുൻകൈ എടുക്കുന്നു. അടിയന്തര സഹായങ്ങൾ എന്നതിലുപരിയായി, ജനങ്ങളുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉന്നമനവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്താനാണ് ഇവർ ലക്ഷ്യമിടുന്നത്.

Comments are closed.