വാർത്ത: പാസ്റ്റർ ലാൻസൺ പി.മത്തായി
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാഗലൂരു ഐപിസി ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ചിന്റെ ശുശ്രൂഷകൻ പാസ്റ്റർ സജീവ് ജോണിന് ഡോക്ടർ ഓഫ് മിനിസ്ട്രി ( D. Min )ബിരുദം ലഭിച്ചു.
കർണാടകയിലെ ഇന്ത്യൻ പെന്തെക്കൊസ്ത് സഭയിലെ വാമൊഴി പഠിതാക്കൾക്കായി
അടിസ്ഥാന സിദ്ധാന്തങ്ങളുടെ ഒരു പാഠ്യപദ്ധതി എന്ന വിഷയത്തിലാണ് ബാംഗ്ലൂർ സതേൺ ഏഷ്യാ ബൈബിൾ കോളേജ് / സിജിഎൽഡിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കടബ സ്വദേശിയാണ്. ഐപിസി കർണാടക ബൈബിൾ കോളേജിലെ സജീവ പ്രവർത്തകനാണ്. ഭാര്യ അന്നമ്മ എംജെ. മകൾ .ഷെക്കിന ആൻ സജീവ്

Comments are closed.