Ultimate magazine theme for WordPress.

*പാമ്പാടി ഒമ്പതാം മൈൽ എബനേസർ സഭാ ഹോളിന്റെ ഉദ്ഘാടനം നടന്നു*

 

വാർത്ത : അനീഷ് പാമ്പാടി

പാമ്പാടി : ഐപിസി പാമ്പാടി സെന്റർ ഒമ്പതാം മൈൽ എബനേസർ സഭയുടെ പുതിയ സഭാ ഹോളിന്റെ സമർപ്പണം സെന്റർ മാസ യോഗത്തോട് അനുബന്ധിച്ച് നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ ഐപിസി മുൻ ജനറൽ പ്രസിഡണ്ട് പാസ്റ്റർ കെ സി ജോൺ ഉത്ഘാടനം ചെയ്തു.

ജനപ്രതിനിധികളായ ഇ എം സാബു, അഡ്വ സിജു കെ ഐസക്, ഷീല കുര്യൻ, സെബാസ്റ്റ്യൻ ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ് സങ്കീർത്തനം വായിച്ചു. പാസ്റ്റർമാരായ ഷാജി മർക്കോസ്, ചാക്കോ മാത്യു, ബാബു മാത്യു, കെ.എം മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

സഭാശുശ്രൂഷകൻ പാസ്റ്റർ പി എ തോംസൺ സ്വാഗതവും ബിൽഡിംഗ് കമ്മിറ്റി കൺവീനർ ബ്രദർ വി കെ തോമസ് നന്ദിയും പറഞ്ഞു. പാസ്റ്റർ പി എ തോംസൺ കുടുംബമായി ഇവിടെ താമസിച്ചു ശുശ്രൂഷ ചെയ്യുന്നു.

Sharjah city AG

Comments are closed.