Ultimate magazine theme for WordPress.

കൊല്ലം സെന്റെർ NICOG വൈ പി സി എ ക്ക് പുതിയ നേതൃത്വം

കടപ്പാകട : ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ വൈ പി സി എ ക്ക് സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ കെ ജോസഫിന്റെ അധ്യക്ഷതയിൽ ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി വൈ പി സി എ ശാക്തീകരണം ലക്ഷ്യം വെച്ച് വനിതാപ്രാതിനിധ്യത്തോടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .പാസ്റ്റർ ലിജോ ജോസഫ് രക്ഷാധികാരിയായും ,ബ്രദർ
ഷിജു രാജ് പ്രസിഡന്റായും, ബ്രദർ സൈജു എം ടി, സിസ്റ്റർ ആഷ്‌ലി ബെൻസ് , വൈസ് പ്രസിഡന്റുമാരായും . കെനസ് കെ ജെ, സുബിൻ, ഷീന ബൈജു സെക്രട്ടറിമാരായും .ഡെറിക് എഡ്‌വേഡ് ട്രഷാറായും . അനന്ദു, അഭിനന്ദു മീഡയ . സാന്ദ്ര ഫ്രാൻസിസ്, കോഡിനേറ്റഴ്സ് . ധന്യ പ്രിൻസ് ചരിറ്റി . അജേഷ് പബ്ലിസിറ്റി . ബിനീഷ് മിഷൻ . തുടങ്ങിയ ടീം നോടൊപ്പം കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. 21 അംഗങ്ങൾ അടങ്ങിയ വിപുലമായ കമ്മിറ്റിയിൽ വിവിധ ഡിപ്പാർട്ട്മെൻറ് കളായി തിരിച്ചു. വരുംദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനം ആയി . കൊല്ലം സെന്റെർ NICOG വൈ പി സി യുടെ ടീ ഷർട്ട് കടപ്പാകട ടൗൺ ചർച്ചിൽ വെച്ച് പ്രകാശനം ചെയ്തു. 50 രൂപ വൈ പി സി എ മെമ്പർഷിപ്പും . 50 രൂപ മാസവിരിയും ആരംഭിച്ചു. പ്രവർത്തന ഉത്ഘാടനത്തിന്റെ ഭാഗമായി
സ്വാതന്ത്രദിന ബൈക്ക് റാലിയും ലഹരി വിരുദ്ധ സന്ദേശവും തീരദേശമേഖലയിൽ നടത്തി , സണ്ടേസ്കൂൾ വൈ പി സി എ ക്യാമ്പ് , ചാരിറ്റി പ്രവർത്തനങ്ങൾ, രക്തദാനം, ക്രിസ്മസ് കരോൾ സുവിശേഷീകരണം , ലോക ദിനാചരണങ്ങളോട് അനുബന്ധിച്ച് സാമൂഹ്യ പ്രതിബദ്ധതയോടെ വിവിധ പ്രോഗ്രാമുകളും , ഒരു വർഷത്തെ കർമ്മ പദ്ധതികളും നടപ്പാക്കാൻ തീരുമാനിച്ചു.

വൈ പി സി എ ടീം കൊല്ലം .

Leave A Reply

Your email address will not be published.