Ultimate magazine theme for WordPress.

അമേരിക്കയിൽ ഗർഭഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ തുടങ്ങി

വാഷിംഗ്ടൺ ഡി‌.സി: വെള്ളിയാഴ്ച സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ, രാജ്യത്തുടനീളമുള്ള ഗർഭഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ തുടങ്ങി. രാജ്യത്തെ പതിനായിരകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരുടെ പതിറ്റാണ്ടുകള്‍ നീണ്ട പ്രാര്‍ത്ഥന നിയോഗമാണ് ഇതോടെ സഫലമായിരിക്കുന്നത്. 50 വർഷം പഴക്കമുള്ള റോ വി വേഡ് വിധി കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ പകുതിയോളം അമേരിക്കൻ സംസ്ഥാനങ്ങളും ഗർഭഛിദ്രത്തിന് പൂർണ്ണമായ നിരോധനമോ പുതിയ നിയന്ത്രണങ്ങളോ ​​ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ വിധിയുടെ പിന്‍ബലത്തോടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ 30 ദിവസത്തിനുള്ളിൽ ഗർഭഛിദ്രം നിരോധിക്കുവാന്‍ കഴിയുന്ന നിയമങ്ങള്‍ ആണ് നിലനിൽക്കുന്നതു. വിധി വന്നതിന് തൊട്ടുപിന്നാലെ അർക്കൻസസിലെ ലിറ്റിൽ റോക്കിലെ ഗർഭഛിദ്ര ക്ലിനിക്കില്‍ തൽക്ഷണ നിരോധനം ഏര്‍പ്പെടുത്തിയിരിന്നു. ലൂസിയാനയിലെ മൂന്ന് ഗര്‍ഭഛിദ്ര ദാതാക്കളിൽ ഒന്നായ വിമൻസ് ഹെൽത്ത് കെയർ സെന്റർ വെള്ളിയാഴ്ച അടച്ചു. കഴിഞ്ഞ മൂന്ന്‍ വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയിലെ അബോര്‍ഷനുകളുടെ എണ്ണത്തില്‍ ഏതാണ്ട് 70,000-ത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നു അബോര്‍ഷന്‍ അനുകൂല ഗവേഷക സംഘടനയായ ഗുട്ട്മാച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.

Leave A Reply

Your email address will not be published.