Ultimate magazine theme for WordPress.

യുണൈറ്റഡ് പെന്തെക്കൊസ്തൽ ഫെലോഷിപ് കർണാടക സ്റ്റേറ്റിനു പുതിയ നേതൃത്വം

പാസ്റ്റർ റ്റി.ഡി. തോമസ് വീണ്ടും പ്രസിഡൻ്റ്

കർണാടകയിലെ പെന്തെക്കൊസ്ത് വിശ്വാസികളുടെയും ശുശ്രൂഷകരുടെയും ആത്മീയ ഐക്യസംരംഭമായ കർണാടക യുണൈറ്റഡ് പെന്തെക്കൊസ്തൽ ഫെലോഷിപ്പ് (കെ യു പി എഫ്) പ്രസിഡൻ്റായി പാസ്റ്റർ റ്റി.ഡി.തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർ സി.ജി.ബാബൂസ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ഇ.ജെ.ജോൺസൻ (സെക്രട്ടറി), പാസ്റ്റർ കെ.വി. ജോസ് (ജോയിൻ്റ് സെക്രട്ടറി), ബ്രദർ സാജൻ ജോർജ് ( ട്രഷറർ), ബ്രദർ .ബിജു മാത്യൂ (ജോയിൻ്റ് ട്രഷറർ), 15 കൗൺസിൽ അംഗങ്ങൾ എന്നിവരും യൂത്ത് വിംങ് പ്രസിഡൻറായി പാസ്റ്റർ ജേക്കബ് ഫിലിപ്പ് , ബ്രദർ ബെൻസൺ ചാക്കോ (സെക്രട്ടറി), എന്നിവരെയും തെരഞ്ഞെടുത്തു. ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടന്ന 2021 – 24 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പാസ്റ്റർ റ്റി.ഡി.തോമസ് അദ്ധ്യക്ഷനായിരുന്നു.
രക്ഷാധികാരി പാസ്റ്റർ എം.ഐ. ഈപ്പൻ പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവർക്കായി അനുഗ്രഹ പ്രാർഥന നടത്തി.
18 വർഷത്തോളമായി കർണാടകയിൽ പ്രവർത്തിക്കുന്ന കെ.യു.പി.എഫ് സംഘടനക്ക് സഭകൾ തമ്മിലും ദൈവമക്കൾക്കിടയിലും ഐക്യതയോടെ ദൈവീക സ്നേഹബന്ധം പുതുക്കുവാൻ സാധിച്ചുവെന്ന് പാസ്റ്റർ റ്റി.ഡി.തോമസ് പറഞ്ഞു.
ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി സി പി എ) പ്രസിഡൻ്റ് ചാക്കോ കെ.തോമസ് ആശംസ അറിയിച്ചു.

പാസ്റ്റർ കെ.വി. ജോസ് വാർഷിക റിപ്പോർട്ടും ബ്രദർ. സാജൻ ജോർജ് വാർഷിക കണക്കുകളും അവതരിപ്പിച്ചു.
സഭാ വ്യത്യാസമെന്യ വിവിധ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു.
പാസ്റ്റർ സി.ജി.ബാബൂസ് സ്വാഗതവും ബ്രദർ ജോയ് പാപ്പച്ചൻ നന്ദിയും രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.