Ultimate magazine theme for WordPress.

രാജസ്ഥാനിൽ മിഷനറി കുടുംബം ആക്രമിക്കപ്പെട്ടു, 52 കാരനായ പിതാവ് വെടിയേറ്റുമരിച്ചു.

ഉദയപുർ : രാജസ്ഥാനിലെ ഉദയപുർ ജില്ലയിൽ ക്രിസ്ത്യൻ മിഷനറി കുടുംബത്തെ ഹിന്ദു തീവ്രവാദികൾ ആക്രമിച്ചു. പാസ്റ്റർ രമേഷ് ബുംബാരി ക്രൂരമായ മർദ്ദനത്തെ തുടർന്ന് ആശുപത്രിയിലാണ്. ഇദ്ദേഹം വിശ്വവാണിയുടെ മിഷനറിയാണ്, പിതാവ് 52 കാരനായ ക്രിസ്ത്യാനി ഭീമ ബുംബാരി കൊല്ലപ്പെട്ടു. മെയ് 18 നായിരുന്നു സംഭവം. 15 ലധികം പേരടങ്ങുന്ന അക്രമി സംഘം തോക്കും വാളും മറ്റ് മാരകായുധങ്ങളുമായി പാസ്റ്റർ രമേശ് ബുംബാരിയയുടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ഉദയപുർ ജില്ലയിലെ കാഞ്ഞൂരിയ പഞ്ചായത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
ആക്രമണത്തിനിടെ തീവ്രവാദികൾ പാസ്റ്റർ ബുംബാരിയയുടെ നേരെ തോക്ക് ചൂണ്ടി പാസ്റ്ററെ വെടിവയ്ക്കാൻ ശ്രമിച്ചു. പിന്നീട് അക്രമികൾ പാസ്റ്റർ രമേഷ് ബുംബാരിയയുടെ പിതാവ് ഭീമ ബുംബാരിയയ്ക്ക് നേരെവെടി വെക്കുകയായിരുന്നു. പിതാവ് നിലത്തുവീണ ശേഷം പാസ്റ്റർ രമേഷ് ബുംബാരിയയെ ക്രൂരമായി മർദ്ദിച്ച്‌ മരിച്ചു എന്ന് കരുതി ഉപേക്ഷിച്ച് പോകുകയായിരുന്നു. പാസ്റ്റർ രമേഷ് ബുംബാരിയയെയും അദ്ദേഹത്തിൻ്റെ കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങളെയും ഉദയ്പൂരിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കോവിഡ് -19 ചട്ടങ്ങൾ കാരണം പരിക്കേറ്റ ക്രിസ്ത്യാനികളെ പ്രവേശിപ്പിക്കാൻ ആശുപത്രി ജീവനക്കാർ വിസമ്മതിച്ചു. പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
“എന്നെ ജീവനോടെ നിലനിർത്തുന്നതിൽ ദൈവത്തിന് ഒരു നിശ്ചിത ലക്ഷ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,” പാസ്റ്റർ ബുംബാരിയ ആശുപത്രി കിടക്കയിൽ നിന്ന് പറഞ്ഞു. “ദൈവം എനിക്കു നൽകിയ ശുശ്രൂഷ ഞാൻ തുടരും.” “ഞങ്ങളുടെ വിശ്വാസത്തിൻ്റെ പേരിൽ ഞങ്ങൾ ഇതിനകം തന്നെ വളരെയധികം അനുഭവിച്ചു.,” പാസ്റ്റർ ബുംബാരിയ തുടർന്നു. “അവർ ഞങ്ങളുടെ കാർഷിക ഭൂമി അപഹരിച്ചു, അവർ ഞങ്ങളുടെ വീട് നശിപ്പിച്ചു, ഇപ്പോൾ അവർക്ക് ഞങ്ങളുടെ ജീവൻ വേണം. എൻ്റെ കുടുംബത്തെയും മക്കളെയും കുറിച്ച് ഞാൻ വ്യാകുലപ്പെടുന്നു; ഞാൻ അടുത്തില്ലാത്തപ്പോൾ അവർക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ആശങ്കയുണ്ട് . ”പാസ്റ്റർ ബുംബാരിയ ബൻസാവ്ര ജില്ലയിലെ ശക്തനായ സുവിശേഷകനാണ്. വിവിധ ഗ്രാമങ്ങളിൽ നിരവധി ഭവന സഭാ കൂടിവരവുകൾ അദ്ദേഹം നടത്തിവരുന്നു. പാസ്റ്റർ രമേഷ് ബുംബാരിക്കെതിരെ നേരത്തെയും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അദ്ദേഹത്തിനെതിരെ തെറ്റായ നിർബന്ധിത മതപരിവർത്തന ആരോപണം ഉന്നയിച്ചാണ് എതിരാളികൾ ആക്രമണങ്ങൾ ആവർത്തിക്കുന്നത്.“എൻറെ പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, ഞാൻ ഏതാണ്ട് മരണശയ്യയിലാണ്,” പാസ്റ്റർ ബുംബാരിയപറഞ്ഞു.

Leave A Reply

Your email address will not be published.